ഇനി രണ്ടു ദിവസം സ്കൂള്‍ അവധിയാണ്. വെള്ളിയാഴ്ച ദിവസം സ്കൂള്‍ വിടാനുള്ള ബെല്ലു കെട്ടാല്‍ മനസ്സില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങും. പഠിപ്പിന്റെ ഭാരമില്ലാത്ത രണ്ടു ദിവസം. പുസ്തങ്ങള്‍ക്ക് തല്‍ക്കാലം വിട..!
ഇന്നലെ പകുതിയില്‍ വെച്ചു നിര്‍ത്തിയ കളികളുടെ ബാക്കി പൂര്‍ത്തിയാകാനുള്ള ആവേശമാണ് മനസ്സില്‍..., അല്ലെങ്കിലും ഞങ്ങള്‍ ജയിക്കേണ്ട കളിയായിരുന്നു അത്...!
വീടിന്റെ തൊട്ടടുത്തുളള പള്ളി പറമ്പാണു ഞങ്ങളുടെ കളിസ്ഥലം. വീട്ടിലെത്തി കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ അലമാരയിലേക്ക് വലിച്ചെറിഞ്ഞു ഒരോട്ടമാണ്. മഗ്‌രിബു വാങ്ക് കേള്‍ക്കുമ്പോഴേ കളിനിര്‍ത്തുള്ളൂ, അതും പള്ളിയിലെ ഉസ്താതിനെ പേടിച്ചു മാത്രം..!
ഇന്നലെ, കളിച്ചു കളിച്ചു സമയം പോയതറിഞ്ഞില്ല.
പകുതിയില്‍ നിര്‍ത്തിയത് ബാക്കി നാളെ തുടരാമെന്ന ഉറപ്പിലായിരുന്നു. ഇന്ന് അത് കളിച്ചു തീര്‍ക്കണം, ജയിക്കണം. മനസ്സ് ഇപ്പോഴേ പള്ളിപ്പറമ്പിലെത്തിയിരുന്നു. പുസ്തക സഞ്ചിയും തൂക്കി ഞാന്‍ പിന്നാലേയും.
സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള എന്റെ കൂട്ട് ഇത്താത്ത തന്നെയാണ്. ഇത്താത്തയുടെയും കൂട്ടുകാരികളുടെയും പിന്നിലായി ഞാന്‍ നടക്കും. വഴിയരികിലെ പാടത്തും തോട്ടിലും കുറേനേരം നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട്, പക്ഷെ, ഇത്താത്ത സമ്മതിക്കില്ല. അനുസരിച്ചില്ലെങ്കില്‍ വീട്ടില് ചെന്നു ഉപ്പയോട് പറഞ്ഞു കൊടുക്കും. അതുകൊണ്ട് അനുസരിച്ച് കൂടെ നടക്കുന്നു...
അടുത്തവര്‍ഷം ഇത്താത്ത സ്കൂള്‍ മാറിപ്പോകും, അന്നേരം എനിക്ക് സ്വതന്ത്രം കിട്ടും.
ഹും !!!, അപ്പോള്‍ ഞാന്‍ കാണിച്ചുതരാം...
വീട്ടിലെത്തും മുന്‍പേ പള്ളിപ്പറമ്പില്‍ നിന്നും കൂട്ടുകാരുടെ ആരവം കേട്ടു തുടങ്ങിയിരുന്നു. കുപ്പായത്തിന്റെ ബട്ടണുകള്‍ ഞാന്‍ അപ്പഴേ അഴിച്ചുതുടങ്ങി. സ്കൂള്‍ ബാഗ് തോളില്‍നിന്നും കയ്യിലേക്ക് പിടിച്ചു എറിയാന്‍ തയ്യാറായി....
വീട്ടിലെത്തുമ്പോള്‍ കിഴക്കേ വരാന്തയില്‍ ഉപ്പയെ കണ്ടു..! ഇത് പതിവില്ലാത്തതാണ്. വൈകുന്നേരങ്ങളില്‍ ഉപ്പ പള്ളിമുക്കിലെ ചായക്കടയിലോ മറ്റോ പോവാറാണു പതിവ്. മോന്തിയാവുമ്പഴേ തിരിച്ചെത്തൂ.
പുറത്തു കളിക്കാന്‍ പോകുന്നത് ഉപ്പാക്ക് ഇഷ്ട്ടമല്ല. വീട്ടിലിരുന്നു കളിക്കാനാണു ഓര്‍ഡര്‍.
ഉപ്പാക്കെന്തറിയാ...? ഈ ഇത്താത്തയോടപ്പമിരുന്നു എന്തുകളി, കല്ലുകളിയോ..? അതിനു എന്നെ കിട്ടൂല...
ഞാന്‍ പതിവായി ഉപ്പയറിയാതെ മുങ്ങും. ഉപ്പ തിരിച്ചു വരുമ്പോഴേക്കും കളിയൊക്കെ കഴിഞ്ഞു ഒന്നുമറിയാത്തവനെ പോലെ ഞാനിരിക്കും. അതിനുപിന്നില്‍ ഉമ്മയുടെ ചെറിയ സമ്മതവും ഇല്ലാതില്ല.
ദാ...ഇപ്പോള്‍, പള്ളിപ്പറമ്പിലേക്കുള്ള എന്റെ ഓട്ടത്തിന് തടസ്സമായി ഉപ്പ ഇരിക്കുന്നു.
ഇനി എന്തുചെയ്യും...? വേദനയ്ക്ക് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ട് പള്ളിപ്പറമ്പിലെ ഒച്ചപ്പാട് ഉയര്‍ന്നുകൊണ്ടിരുന്നു.
ചായയും എനിക്കേറ്റവും ഇഷ്ട്ടമുള്ള പോത്തന്‍ ബിസ്കറ്റും മുന്നിലിരുന്നിട്ടും കഴിക്കാന്‍ തോന്നിയതേയില്ല.
ഉപ്പ ഇന്ന് പുറത്തേക്ക് പോകുന്നില്ലെന്ന് തോന്നുന്നു. എന്റെ അവസാന പ്രതീക്ഷയും വീണുടയുന്നു...
"എടാ... ഷമീറേ..." ഉപ്പ വിളിക്കുന്നു...!
ഹാവൂ, ഇനിയിപ്പോ കളിക്കാന്‍ പൊയ്ക്കോളാന്‍ പറയാനാണോ...? എന്റെയുള്ളില്‍ ഒരു വെളിച്ചം വീണു.
"ന്താ, ഉപ്പാ..."
"നീയാ തീപ്പെട്ടിയെടുത്തെ..."
വിരലുകള്‍ക്കിടയില്‍ കാജ ബീഡി തിരികി തീപ്പെട്ടി എടുക്കാനായി വിളിച്ചതാ...
ആ വെളിച്ചവും പൊലിഞ്ഞു...
ഉപ്പാടെ കീശയില്‍ നിന്നും തീപ്പെട്ടി എടുക്കുമ്പോള്‍ അതിന്റെ കൂടെ രണ്ടു രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പുറത്തേക്കുവന്നു. പൈസ തിരികെ അവിടെത്തന്നെ വെച്ച് തീപ്പെട്ടിയുമായി ഉപ്പയുടെ അരികിലെത്തി. ബീഡി കത്തിച്ച ശേഷം തീപ്പെട്ടി എന്നെ തിരികെയെല്‍പ്പിച്ചു. തീപ്പെട്ടി തിരിച്ചു വെക്കുമ്പോള്‍ ആ രണ്ടു രൂപ പിന്നെയും എന്റെ കയ്യില്‍പറ്റി. സ്കൂളിനടുത്തുള്ള അയമുക്കാടെ കടയിലെ നാരങ്ങ മിഠായിയും നെല്ലിക്ക അമ്മായിയുടെ ഉപ്പിലിട്ട നെല്ലിക്കയും മനസ്സിലൂടെ മിന്നിമറഞ്ഞു. കളിക്കാന്‍ പോകാന്‍ കഴിയാത്ത വേദനയും കൂടിയായപ്പോള്‍, പിന്നെ ഒന്നും ആലോചിച്ചില്ല, ആ രണ്ടു രൂപ എന്റെ ട്രൌസറിന്റെ പോക്കറ്റിലായി.
തിരികെ ഹാളിലെ സോഫയില്‍ വന്നിരുന്നത് ഒരു പണക്കാരന്റെ അഹങ്കാരത്തോടെയാണ്. നാളെ സ്കൂലിലെത്തുമ്പോള്‍, പത്തിന്റെം ഇരുപതിന്റെം പൈസയുമായി വരാറുള്ള രാജേഷിനെക്കാളും അമീറിനേക്കാളും വലിയ ഒരു പൈസക്കാരനാവും ഞാന്‍. വാങ്ങേണ്ട മിഠായിയും പങ്കുവെച്ചുകൊടുക്കേണ്ട കൂട്ടുകാരുടെ മുഖങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു.
അതിനിടയില്‍, ഉപ്പ പള്ളിമുക്കിലേക്ക് പോകാനായി ഷര്‍ട്ട് ധരിച്ചു പുറത്തേക്കിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തെക്കെ പറമ്പിന്റെ വേലിയും കഴിഞ്ഞു ഉപ്പയുടെ തലവെട്ടം മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. പിന്നെ, വടക്കേ ഇടവഴിയിലൂടെ പള്ളിപ്പറമ്പിലേക്കോടി.
ഞാന്‍ വളരെ വൈകിപ്പോയിരുന്നു, കളി കഴിയാനായിരിക്കുന്നു. പിന്നെ വെറുമൊരു കാഴ്ചക്കാരനായി കണ്ടു നിന്നു. അല്ലെങ്കിലും കളിക്കാനുള്ള ആവേശം ഇല്ലാതായപോലെ, നാരങ്ങ മിഠായിയും അയമുക്കാടെ പീടികയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. സ്കൂളില്‍ പോകാന്‍ ഇനിയും രണ്ടുദിവസം കാത്തിരിക്കണമെന്ന കാര്യം അന്ന് ആദ്യമായി എന്നെ വേദനിപ്പിച്ചു. അത്രേം വരെ ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നില്ല.
വീടിന്റെ കുറച്ചപ്പുറം ഒരു ചെറിയ കടയുണ്ട്, സ്കൂളില്‍ പോകുന്ന വഴിയില്‍ കണ്ടിട്ടുള്ളതാ. പിന്നെ അവിടെ നിന്നില്ല, ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം നേരെ വെച്ചുപിടിച്ചു, ആ കടയിലേക്ക്....
ചെറിയൊരു പെട്ടിക്കടയാണ്, അതിനുള്ളിലിരുന്നു ഒരു വെല്ലിപ്പ ബീഡി തെറുക്കുന്നു. ഏതു മിഠായി വാങ്ങണം എന്നറിയാതെ അവിടെത്തന്നെ കുറച്ചുനേരം ചുറ്റിപറ്റി നിന്നു. അവിടെ നാരങ്ങ മിഠായി കണ്ടില്ല, വേറെന്തു വാങ്ങാന്‍... അപ്പോഴാണ് സ്ലൈറ്റ് പെന്‍സില്‍ ഞാന്‍ കണ്ടത്. ഒടിഞ്ഞ പെന്‍സില്‍ കഷ്ണവും ഇത്താത്ത ഉപയോഗിച്ച ബാക്കിയായ കഷ്ണങ്ങളും മാത്രമായിരുന്നു എന്റെ പെന്‍സില്‍ ശേഖരണത്തില്‍ അതുവരെ ഉണ്ടായിരുന്നത്. പത്തു പെന്സിലുള്ള ഒരു പാക്കറ്റ് വാങ്ങി ട്രൌസറിന്റെ കീശയില്‍ പൂഴ്ത്തിവെച്ചു ബാക്കി കിട്ടിയ ഒരു രൂപ പോക്കറ്റിലും ഇട്ടു ഞാന്‍ വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയപ്പോള്‍ കിഴക്കേ വരാന്തയില്‍ എല്ലാവരും കൂടി നില്‍ക്കുന്നു. ഉപ്പയും, ഉമ്മയും, വാപ്പുമ്മയും ഒക്കെയുണ്ട്. എന്നിക്കെന്തോ പന്തികേട് തോന്നി. ഞാന്‍ നടത്തം നിര്‍ത്തി. കൈകൊണ്ടു കീശയുടെ ഭാഗം മറച്ചുപിടിച്ചു.
"ഡാ... ഇങ്ങട് വാടാ..."
ഉപ്പ വളരെ ദേഷ്യത്തിലായിരുന്നു.
ഒന്ന് മടിച്ചെങ്കിലും വിളിയുടെ ശക്തി എന്നെ ഉപ്പയുടെ അരികിലെത്തിച്ചു.
"എന്താടാ പോക്കറ്റില്.."
"ഒന്നുമില്ല..."
പറഞ്ഞു തീരും മുന്‍പേ പോക്കറ്റിലെ പെന്‍സില്‍ പാക്കറ്റ് ഉപ്പ പുറത്തെടുത്തിരുന്നു. അതിന്റെ കൂടെ ആ ഒരുരൂപയും പുറത്തേക്ക് തെറിച്ചു വീണു.
"എന്താണിത്..."
"പെന്‍സില്‍..."
"നിനക്ക് ആരാ തന്നെ...?"
"എന്റെ ക്ലാസ്സിലെ ഒരു കുട്ടി തന്നതാ..." അത്രയ്ക്കും ഞാന്‍ ഒപ്പിച്ചു.
അപ്പോഴേക്കും ആദ്യ അടി വീണിരുന്നു. പിന്നെയും കിട്ടി ഒന്നുകൂടി. മൂന്നാമത്തെ അടിക്കു മുമ്പേ വാപ്പുമ്മ ഇടയില്‍ കയറി, പകുതി വാപ്പുമ്മാക്കും കൊണ്ടു. ഉപ്പ നിന്ന് വിറക്കുകയാണ്. വാപ്പുമ്മ എന്നെ വീടിനകത്തേക്ക് പിടിച്ചുമാറ്റി. ഉപ്പ അരിശം തീരും വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉമ്മയോടും ദേഷ്യപ്പെടുന്നുണ്ട്.
"നിനക്ക് പെന്‍സില്‍ വെങ്ങാന്‍ പൈസ വേണമെങ്കില്‍ ഞാന്‍ തരുമായിരുന്നില്ലേ...?"
വാപ്പുമ്മയുടെ വിറയ്ക്കുന്ന കൈകള്‍ എന്നെ തലോടുന്നു.
ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞിട്ടല്ലങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി... അന്ന് വീട്ടില്‍ എല്ലാവരുടെയും മുഖത്തു മ്ലാനത മാത്രം.
ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ കിടന്നു. അടികൊണ്ടു ചുവന്നു വീര്‍ത്ത വടുവില്‍ ഉമ്മ വന്നു തടവുന്നു...
"മോനെ, ചോറ് തിന്നെടാ... ഒരുനേരം പട്ടിണി കിടന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും....."
"കുറയട്ടെ, നല്ലോണം കുറയട്ടെ...."
മുഖം തലയണയില്‍ പൂഴ്ത്തി ഞാന്‍ കിടന്നു.
"എന്താ ഇവിടെ, അവനു ഭക്ഷണം വേണ്ടങ്കില്‍ വേണ്ടാ..., നിങ്ങളുപോയി കഴിച്ചോ..." ഉപ്പയുടെ ശബ്ദം.
ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചുതന്നെ കിടന്നു. എന്റെ പുറത്തു ഉപ്പയുടെ കൈകളുടെ സ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു. തലപൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല, അത്രയ്ക്കുമുണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം...!
<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>
വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ എന്റെ ഡയറിയില്‍ ഈ കാര്യങ്ങള്‍ കാണാനിടയായ ഉപ്പ എന്നോട് ചോദിച്ചു.
"നീ ഇതൊന്നും മറന്നില്ലടാ...."
എന്റെ ജീവിതത്തില്‍ വല്ല നന്മയും അവശേഷിക്കുന്നുണ്ടങ്കില്‍ അത് ഈ ഉപ്പയുടെ ശാസനയിലൂടെ കിട്ടിയതാണെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഉപ്പയുടെ മുഖത്തുനോക്കി വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ഇന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ഞാന്‍ ചിരിക്കുക മാത്രം ചെയ്തു, കൂടെ ഉപ്പയും....!
കൊച്ചുകള്ളാ.....
ReplyDeleteനല്ല എഴുത്ത് . സുഖമായി വായിച്ചു തീർത്തു.......
ReplyDeleteഎല്ലാ ആശംസകളും!
നുള്ളിക്കളവ് നടത്താത്തവർ ചുരുക്കം. ഇന്നു അതെല്ലാം ഓർത്തെടുക്കുമ്പോൾ ഒരു നല്ല സുഖം.
ReplyDeleteപാവം ഷമീര്‍...എന്നാലും ഇങ്ങനെ തല്ലണ്ടായിരുന്നു...:(
ReplyDeleteനന്നായി എഴുതി..ഞങ്ങളുടെ ഉമ്മയും പറയാറുണ്ട്..അത്താഴം കഴിക്കാതിരുന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും എന്ന്......ആ ഓര്‍മ്മകളിലേക്ക് എത്തി....
എത്രയുണ്ടെങ്കിലും ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുണ്ട് ഷമീറിന്. ആ ശൈലി ഒരുപാട് ഇഷ്ടമാണെനിയ്ക്ക്. നന്നായി.. ആശംസകള്‍
ReplyDeleteതക്ക സമയത്തെ ബാലശിക്ഷകള്‍ മനുഷ്യനെ നേരുള്ളവന്‍ ആക്കിത്തീര്‍ക്കും. വിവേകത്തോടെ ശിക്ഷിക്കുന്നവര്‍ക്ക് സ്നേഹബഹുമാനങ്ങള്‍ പകരം നല്‍കാം.
ReplyDeleteപഴയ കാര്യമൊക്കെ ഇങ്ങനെ വൃത്തിയോടും വെടിപ്പോടും പറയാൻ ഒരു പ്രത്യേക കഴിവു വേണം.ഇങ്ങനെ പല കാര്യങ്ങളും എന്നിലുമുണ്ട് പക്ഷെ അതെങ്ങിനെ വായനക്കാരോടു പറയണെമെന്നറിയില്ല .താങ്കൾക്ക് അതു നന്നായി വഴങ്ങുന്നു... എന്റെ കുട്ടികാലത്തിലേക്ക് ഞാനും പോയി.. മുഷിപ്പിക്കാതെ പറഞ്ഞിരിക്കുന്ന് ആ പഴയ ഓർമ്മകൾ.. അഭിനന്ദനങ്ങൾ..
ReplyDeleteഎന്ത് തെറ്റുകളും ന്യായീകരിക്കാന്‍ മുതിരുന്ന ഇന്നത്തെ കാലവുമായി താരതമ്യം ചെയ്യാവുന്നതാണ്.
ReplyDeleteനന്നായി എഴുതി.
കൊള്ളാം...കുട്ടിക്കാലത്തെ ഓരോരോ സംഭവങ്ങള്‍..
ReplyDeleteഅന്ന് നടക്കുന്നത് പോലെ അവതരിപ്പിച്ചതു കൊണ്ട്
‘reality'യുണ്ട്..
>>>"മോനെ, ചോറ് തിന്നെടാ... ഒരുനേരം പട്ടിണി കിടന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും.....">>>
ReplyDeleteഎന്റെ ഉമ്മ പറയാറുള്ള അതേ വാക്കുകള്‍.
പിന്നെ ഇത്തരം ചെറിയ മോഷണങ്ങള്‍ ഞാനും നടത്തിയിട്ടുണ്ടായിരുന്നു. പക്ഷെ ഉമ്മയുടെ ചെറിയ പെട്ടിയില്‍ നിന്നാണെന്നു മാത്രം
എന്തായാലും ഞാനെന്റെ കുട്ടിക്കാലത്തിലെത്തി.
എഴുത്ത് നന്നായി ആശംസകള്‍
നല്ല ഓര്‍മ്മകള്‍..ഇപ്പോഴത്തെ കുട്ടികളില്‍ ചിലര്‍ ഇങ്ങനെ ശാസിച്ച്ചാല്‍ പറയും ഒന്ന് പോടപ്പാന്നു എന്തേ..എല്ലാരും അല്ല കേട്ടാ..കുട്ടിക്കാലം അത് ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം..
ReplyDeleteഈ കള്ളത്തരങ്ങള്‍ കൊള്ളാം....!!
ReplyDeleteഇതുപോലെയൊന്നും ഓര്‍മ്മിക്കാനില്ലെങ്കില്‍ പിന്നെന്തു ബാല്യം..?
അല്ലേ ഷമീ...?
ഇഷ്ട്ടപ്പെട്ടു ഷമീര്‍ ...നല്ല എഴുത്ത് ..നല്ല നല്ല ഓര്‍മ്മകള്‍ ..ഞാനും എന്‍റെ കുട്ടിക്കാലത്തേക്ക് പോയി ....താങ്ക്സ്
ReplyDeleteനന്നായി ആസ്വദിച്ച് വായിച്ചു. അവസാന വാചകങ്ങള്‍ കോരിത്തരിപ്പിച്ചു. പരസ്പരം ഒളിച്ചു വെച്ച ആ സ്നേഹം രണ്ടു പേരും ആ ഡയറിയിലൂടെ പങ്കുവെച്ചല്ലോ..
ReplyDeleteഅതിലേറെ എന്നെ ആകര്ഷി ച്ചത് ഈ വാക്കുകള്‍...(സുകൃതം ചെയ്യണം അത്തരം ഒരു മോനെ കിട്ടാന്‍)
“പക്ഷെ, ഉപ്പയുടെ മുഖത്തുനോക്കി വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ഇന്നും എനിക്ക് അറിയില്ല.”
ഡാ..കൊച്ചു കള്ളാ ...
ReplyDeleteഷമീർ ഇത്തവണ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു കേട്ടൊ
“എന്റെ ജീവിതത്തില്‍ വല്ല നന്മയും അവശേഷിക്കുന്നുണ്ടങ്കില്‍ അത് ഈ ഉപ്പയുടെ ശാസനയിലൂടെ കിട്ടിയതാണ്” ആ ഉപ്പക്ക് നമോവാകം...
ചെറിയ ചെറിയ തെറ്റുകളിലൂടെ വലിയ വലിയ കാര്യങ്ങള്‍ പഠിക്കുന്നു ല്ലേ....സ്നേഹ ശാസനകള്‍ നിറഞ്ഞ അത്തരം ബാല്യമല്ലേ, നന്മയുള്ള മനുഷ്യരാക്കി നമ്മെ മാറ്റുന്നത്....?
ReplyDeleteമറക്കാന്‍ കഴിയാത്ത കുട്ടിക്കാലം .....
ReplyDeleteനന്നായിട്ടുണ്ട് ഷമീര്‍.... ഇഷ്ട്ടായി
Hai Shameerji,
ReplyDeleteAthe itharam kallatharangal ballyathil cheyyathavar nanne viralamaayirikkyum.........
Ennal atharam cheru kallatharangale polum kuttakaramaayi thanne kandu kondu sishichum, saaswichum thante makkale seriyilekkyu nayikkyunnavar thanne aanu maadreka mathapithakkammar.
Anneram avarodu nammude manassil cheriya reethiyil dheshyavum, veruppum, snehakuravumokke thonnumengilum......pilkaalathu naam maathapithaakkammarude moodupadamaniyendi varumbol........avarodulla koorum, snehavum, almarthayathum, opam behumaanavum vardhikkyukaye ullu.
Kalanga rehithamaaya angeyude baalyathile ee sambhava kadha vayikkyan oru pretheka tharam sukham thanne aayirunnu ketto......aaythithramaathram resekaravum, vasya sundaravumaakki mattiyathu thangalue ezhuthile puthu puthan syli thanne aanu.......aa kazhivine abhinannikkyathe vayya!
Vijayi bhavo!
With love and affection.
Yours ever loving/Sruthasenan,
ohhh nombarapeduthi engilum nannayitundu ente elaa aashasakalum
ReplyDeleteഇതൊരു സുഖം ഉള്ള കള്ളാ താരങ്ങള്‍ തന്നെ ആണ് സുഹൃത്തേ. എനിക്ക് ജീവിതത്തില്‍ ഒരൊറ്റ വട്ടമേ പക്ഷെ അച്ഛന്റെ കയ്യില്‍ നിന്നും തല്ലു കിട്ടിയിട്ടുള്ളൂ. അത് ഒരു ഒന്നൊന്നര തല്ലു തന്നെ. അതിനു ശേഷം അച്ഛന്‍ അറിഞ്ഞു കൊണ്ടൊരു തെറ്റിന് ഞാന്‍ മുതിര്‍ന്നിട്ടില്ല.
ReplyDeleteഗൃഹാതുരമായ എഴുത്ത്.
ReplyDeleteഞാനും പഴയ ‘ചില്ലറ’ത്തട്ടിപ്പുകൾ ഓർത്തെടുത്തു.
അഭിനന്ദനങ്ങൾ!
കുട്ടിക്കാലത്തെ വികൃതികള്‍
ReplyDeleteകുട്ടിക്കാലം അവതരിപ്പിച്ചത് മനോഹരമായിട്ടുണ്ട്..
ReplyDeleteചെറുപ്പത്തില്‍ കിട്ടുന്ന ശിക്ഷകള്‍ പിന്നീട് നമ്മെ നല്ലവരാക്കുന്നു.
ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ കുഞ്ഞല്ലേ എന്ന് കരുതി വിട്ടു കളയുന്നു.പിന്നീട് തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ അവര്‍ നമ്മുടെ വരുതിയില്‍നിന്നും പുറത്തു പോയിരിക്കും.
നല്ല എഴുത്ത് ...
ReplyDelete@ ജാസ്മിക്കുട്ടീ :അത്താഴം മുടക്കിയാല്‍ ഒരു പ്രാവിന്റെയല്ലേ ഇറച്ചി കുറയുന്നത് ? അതിനു നമ്മള്‍ക്കെന്താ ?
@ ഇസ്മായില്‍'ക്ക... ഹ ഹ ഹ
ReplyDelete@ മുഹമ്മദ് കുഞ്ഞി'ക്ക... നന്ദി.
@ യൂസുഫ്പ... സുഖമുള്ള ഓര്‍മ്മ.
@ jaz ... നന്ദിയുണ്ട്ട്ടോ.
@ ഷബീര്‍... ഒരുപാട് നന്ദി.
@ അജിത്തേട്ടന്‍... തീര്‍ച്ചയായും.
@ ഉമ്മു അമ്മാര്‍.... നന്ദി, ശ്രമിച്ചു നോക്കൂ.
@ രാംജി സര്‍... നന്ദി.
@ മുനീര്‍'ക്ക... നന്ദി.
@ ഇസ്മയില്‍... നന്ദി.
@ ആചാര്യന്‍... മനസ്സില്‍ നിറയുന്ന കുട്ടിക്കാലം.
ReplyDelete@ മനു... തീര്‍ച്ചയായും മനു, ബാല്യത്തിന്റെ വര്‍ണ്ണങ്ങള്‍.
@ ഫൈസു... കുട്ടിക്കാലം, ഓര്‍ക്കാന്‍ ഇഷ്ട്ടമുള്ള കാലം.
@ ഐക്കരപ്പടിയന്‍... നന്ദി, നന്ദി, നന്ദി...
@ മുരളിയേട്ടന്‍... നന്ദിയുണ്ട്, ആവേശം തരുന്ന വാക്കുകള്‍.
@ കുഞ്ഞൂസ്... സത്യം, സത്യം.
@ noushu ... നന്ദി.
@ സൃതിയേട്ടന്‍... നന്ദി, കടപ്പാടും.
നമ്മില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ഉമ്മയും ഉപ്പയും തന്ന തല്ലിന്റെ ഗുണമാണ് .അത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് ഇന്നത്തെ തലമുറയുടെ ശാപം.
ReplyDeleteമനോഹരമായ സ്മരണകള്‍..
നന്നയി എഴുതി
ReplyDelete>>>തലപൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല, അത്രയ്ക്കുമുണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം...!<<<
ഭാല്യത്തിന്റെ കുറുമ്പും കുറ്റബോധവും നന്നായി പറഞ്ഞു.
ഇഷ്ട്ടായി
പഴയ ഓര്‍മ്മ പൊടി തട്ടി എടുത്ത് മനോഹരായി എഴുതി..
ReplyDeleteഹമ്പട കൊച്ചു കള്ളാ....
ReplyDeleteഅപ്പോ ഇങ്ങനെയായിരുന്നു നിന്റെ തുടക്കമല്ലേ...?
ബാക്കി ഞാന്‍ പോയി വന്നിട്ട് പറയാം.. ട്ട്രാ ഗഡീ
പ്രകൃതിയുടെ മണമുള്ള നല്ല എഴുത്ത്. ഇനിയും എഴുതുക.
ReplyDeleteകളവിന്റെ ഓർമ്മകുറിപ്പ്
ReplyDeleteമനസ്സിനെ ഉരുക്കി പാകപ്പെടുത്തി
ReplyDeleteഎടുക്കുന്ന ചെറുപ്പം .മക്കളെ സ്നേഹിക്കുന
പിതാവിനേ മക്കളെ ശിക്ഷിക്കാന്‍ അവകാശം
ഉള്ളൂ.സ്നേഹം കൊണ്ടു ഇന്നത്തെ തലമുറ മക്കളുടെ എന്ത് അത്യാഗ്രഹങ്ങളും സാധിച്ചു കൊടുക്കുമ്പോള്‍ ഒരു തെറ്റായ സന്ദേശം കൂടി ആണ് അവര്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നത് എന്ന് പലരും ariyunnilla. ബാല്യ കാല ഓര്‍മ്മകള്‍ നന്നായി എഴുതി .
അഭിനന്ദനങ്ങള്‍ ഷമീര്‍.
ബാല്യകാല ഓർമ്മകളിൽ ഇങ്ങനെ എന്തെല്ലാം കുസൃതികൾ...
ReplyDeleteബാല്യകാല ഓര്‍മ്മകള്‍ അതെ മിഴിവോടെ വായനക്കാരിലെത്തിച്ചു, അഭിനന്ദനങ്ങള്‍
ReplyDeleteകുസൃതികൾ മനോഹരായി എഴുതി.
ReplyDeleteഅഭിനന്ദനങ്ങള്‍
അച്ഛന്‍ തല്ലുകയോ വഴക്കുപറയുകയോ
ReplyDeleteചെയ്യുമ്പോള്‍ കരയാതെ പിടിച്ചുനിന്നാലും
ഒക്കെ കഴിഞ്ഞു സമാധാനിപ്പിക്കാന്‍ വരുമ്പോള്‍
കൈവിട്ടുപോകും...
നന്ദി ഷമീര്‍, പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കും
വിധം നന്നായി എഴുതി. . അവസാന ഭാഗം
വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു ...
ബാല്ല്യ കാല സ്മരണകൾ വായനാ സുഖം തരുന്ന രചന ..ആശംസകൾ
ReplyDeleteനന്നായി എഴുതി..അഭിനന്ദനങ്ങള്‍
ReplyDeleteഹഹഹ...ഇനീപ്പോ എന്തേലും പറഞ്ഞിട്ട് പോയില്ലെങ്കി നീ കേസു കൊടുത്താലോ?
ReplyDeleteബാല്യകാല സ്മരണകള്‍ - ഓര്‍മകള്‍ക്ക് ഇന്നും എന്നും ബാല്യം!
ഒരു പള്ളിപ്പാട്ടിന്റെ രണ്ടുവരിയാവാം കമന്റായി..
ReplyDeleteബാലശിക്ഷ നല്‍കും എന്നപ്പനെങ്കിലും
ചേലെഴും തന്‍ സ്നേഹം കുറഞ്ഞു പോയിടാ..
നല്ല രചന.:)
shammeer anna nallathayittundu superrrrrr.....ithu vayichu theerunnidam vareyum ente manassu naattil aayirunnu....avasanathe sentence very super
ReplyDeleteഉപ്പയുടെ സ്നേഹം കണ്ണ് നിറച്ചു ..................
ReplyDeleteനല്ല രചന
നല്ലൊരു ബ്ലോഗ് എനിക്കെന്റെ സ്കൂള്‍ ജീവിതം ഓര്‍മ്മ വന്നു ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെ
ReplyDeleteബൈ നഷ്ട സ്വപ്നഗളുടെ കൂട്ടുകാരന്‍
റഷീദ് എം ആര്‍ കെ
http://apnaapnamrk.blogspot.com/