ഇന്നത്തെ സായാഹ്നം നമുക്ക് ഗോപാലേട്ടന്റെ കൂടെ കൂടാം. നമ്മുടെ പ്രിയപ്പെട്ട "ശ്രീകൃഷ്ണ ടീ സ്റ്റാളില്‍.."
ഒഴിഞ്ഞു കിടക്കുന്ന ഈ ചായപീടികയിലാവട്ടെ ഇന്നത്തെ നമ്മുടെ ഒത്തുകൂടല്‍.
"ഗോപാലേട്ടാ..., നല്ല കടുപ്പത്തില്‍ തന്നെ പോന്നോട്ടെ..."
ചാനലുകളും, വാര്‍ത്താ മാധ്യമങ്ങളും നമുക്കിടയില്‍
സ്ഥാനം പിടിക്കുന്നതിനു മുമ്പ് ഡിഷും, സാറ്റലൈറ്റും ഇല്ലാതെ തന്നെ
ഗ്രാമത്തിന്റെ സ്പന്ദനങ്ങളും, ചൂടുള്ള സംവാദങ്ങളും, ചര്‍ച്ചകള്‍ക്കും
വാദ പ്രതിവാതങ്ങള്‍ക്കും ഇവിടെ സ്ഥിരം വേദിയായിരുന്നു..
സ്ഥിരം കാഴ്ചയായിരുന്നു..!
ഈ ചായപ്പതകളില്‍ നുരഞ്ഞു പൊന്തിയത്
എത്ര തലമുറകളുടെ സ്നേഹ സംവാദങ്ങളായിരുന്നു...
ഉറക്കെ പത്രം വായിക്കുന്ന ഒരാളും അതുകേട്ടു അഭിപ്രായം പറയാന്‍ കുറേപ്പേരും അവര്‍ക്കിടയില്‍ പുട്ടും കടലയും ഒപ്പം ചെറിയ ചെറിയ കമന്റുകളുമായി ഗോപാലേട്ടനും. ഓരോ ചായകുടിയും ഓരോ ആഘോഷമായിരുന്നു ഇവിടെ.
വിശക്കുന്ന വൈകുന്നേരങ്ങള്‍ക്ക് ആശ്വാസം തന്നിരുന്ന ഇത്തരം ചായക്കടകള്‍ ഇന്ന് ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കു പുതിയ രൂപത്തില്‍ പറിച്ചു നടപ്പെടുന്നു. നമ്മുടെ ഗ്രാമാന്തരീക്ഷത്തില്‍ നാം എന്നും ആഗ്രഹിക്കുന്നു ഇതുപോലുള്ള ഒരു ചായക്കട. പണ്ട് വീട്ടില്‍ പെട്ടെന്നൊരു അതിഥി വന്നാല്‍ ഇത്തരം ചായക്കടകള്‍ ആയിരുന്നു നമുക്ക് ആശ്രയമായിരുന്നത്.
ഇന്ന് ഇത്തരം ചായക്കടകളില്‍
കയറാന്‍ പോലും നാം മടികാണിക്കുന്നു..!
നാം തന്നെയാണ് നമ്മുടെ
സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ നഗരവല്‍ക്കരിക്കുന്നത്...
എന്നിട്ട് നാം സ്വയം അഹങ്കാരത്തിലേക്ക് പാകപെടുന്നു.
ഇന്നിപ്പോള്‍,
ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരു പറ്റുകാരന്റെ വേഷം മാത്രമാണ് ഗോപാലേട്ടന്‍.
'ഇന്ന് റൊക്കം നാളെ കടം' എന്ന സ്ഥിരം ബോര്‍ഡിനു പകരം പുതിയൊരു ബോര്‍ഡ് അവിടെ തൂങ്ങുന്നുണ്ടായിരുന്നു.
"പറ്റു പുസ്തകത്തില്‍ സ്ഥലമില്ലാത്തതിനാല്‍ ദയവായി ആരും കടം പറയരുത്.
-എന്ന് ഗോപാലേട്ടന്‍."
വൈകീട്ട് ഗോപാലേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മുഖത്ത്
വല്ലാത്തൊരു വേദന കാണാമായിരുന്നു..!
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ ചായക്കടക്ക് പഴയൊരു
ഓര്‍മ്മയുടെ തിളക്കം നല്‍കി നമ്മള്‍ വിടപറഞ്ഞത് കൊണ്ടാവാം.
(എന്നാണു ഞാന്‍ കരുതിയത്) പിന്നീടല്ലെ മനസ്സിലായത്,
എല്ലാവരും "പറ്റു" വെച്ച് പറ്റിച്ചൂത്രെ..!!!
പിന്നെയും ഗോപാലേട്ടന്‍ പറ്റു പുസ്തകവുമായി,
നിങ്ങളെയും കാത്ത്....

എല്ലാവരും പറ്റു വെച്ച് പറ്റിച്ചൂത്രെ..!!!
ReplyDeleteനന്നായി എഴുതി. അഭിനന്ദനങ്ങൾ.
"ഗോപാലേട്ടാ..., നല്ല കടുപ്പത്തില്‍ തന്നെ പോന്നോട്ടെ..."
ReplyDeleteകൊള്ളാം...
പല കാഴ്ചകളും ഓര്‍മ്മകളാകുകയും പതിയെ ഓര്‍മ്മകള്‍ വെറും നിഴലുകളായ് ഉരുകി നീങ്ങുകയും ചെയ്യുന്നു.
ReplyDeleteപണ്ട് വാർത്തകൾക്കുറവിടം ചായക്കടയും അമ്പൊട്ടന്റെ പീടികയും ആയിരുന്നു.അമ്പൊട്ടൻ ഇന്ന് ആധുനീക രീതിയിൽ പരദൂഷണം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. പാവപ്പെട്ട ചായക്കടക്കാരുറ്റെ കാര്യ്ം അധോഗതിയിൽ അണ്.എന്നാലും,ചായക്കടക്കാരെ ആരും ഒഴിവാക്കിയിട്ടൊന്നും ഇല്ല.ചൂടുള്ള പുട്ടും പപ്പടവും നല്ല മണമുള്ള പരിപ്പു വടയും തിന്നണമെങ്കിൽ ഇത്തരം ചായക്കടകൾ തന്നെ ശരണം.
ReplyDeletebest corner
ReplyDeleteഇന്നെല്ലാം ഫാസ്റ്റ് ഫൂഡ് ആയില്ലെ.. എങ്കിലും ആ സനോബരിൽ കിട്ടുന്ന കടുപ്പമുള്ള ചായ .. ഒന്നൊന്നര സാധനം തന്നെ.. ഇപ്പോഴും പുക പിടിച്ച ആ ചെറിയ ചായക്കട തന്നെ പലപ്പോഴും ശരണം വൈകുന്നെരങ്ങളിൽ.. ഷമീർ.. നല്ല ഓരമകൾ..
ReplyDeleteഇന്ന് ഇത്തരം ചായക്കടകളില്‍
ReplyDeleteകയറാന്‍ പോലും നാം മടികാണിക്കുന്നു..!
നാം തന്നെയാണ് നമ്മുടെ
സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ നഗരവല്‍ക്കരിക്കുന്നത്...
എന്നിട്ട് നാം സ്വയം അഹങ്കാരത്തിലേക്ക് പാകപെടുന്നു.
എനിക്ക് ഇത്തരം കുഞ്ഞുകടകളാണിപ്പോഴുമിഷ്ടം. ഷമീറെ, ഈ ചായയടി കണ്ടപ്പോള്‍ ഒരു കഥ ഓര്‍മ്മ വന്നു. പണ്ടൊരു സായിപ്പ് ഗോപാലേട്ടന്റെ ചായക്കടയില്‍ വന്ന് ഇങ്ങനെ നീളത്തില്‍ ചായ എടുക്കുന്നത് കണ്ടപ്പോള്‍ നീളക്കണക്കിനാണ് ചായ വാങ്ങുന്നതെന്നോര്‍ത്ത് “ ഒരു മീറ്റര്‍ ചായ വേണമെന്ന് പറഞ്ഞുവത്രെ. ഇനിയെന്തായാലും ഗോപാലേട്ടനെ കണ്ടാല്‍ സംഗതി ശരിയാണോന്ന് തിരക്കണേ.
ReplyDeleteശരിയാണ് ഷമീര്‍ ..നമ്മള്‍ തന്നെയാണ് അതിനെ ഒക്കെ ഇല്ലാതാക്കുന്നത് ..നല്ല എഴുത്ത്..!
ReplyDeleteഗോപാലേട്ടന്‍ മുന്‍പ് ബുക്കില്‍ ഇങ്ങനെ എഴുതി
ReplyDeleteഷമീര്‍ അഞ്ചു രൂപ പറ്റി
കുറെ നാള്‍ കഴിഞ്ഞു അദ്ദേഹം ആ പേജ് എടുത്തു
ആ വാചകത്തിനോടുവില്‍ ഒരു
"ച്ചു" കൂടി എഴുതി വായിച്ചു .
ഷമീര്‍ അഞ്ചു രൂപ പറ്റി "ച്ചു "
പണ്ട് അയൽക്കാരനായ കുഞ്ഞ് ചേട്ടനും ഇതുപോലൊരു ചായക്കടയുണ്ടായിരുന്നു. അക്ഷരജ്ഞാനം കുറവായ അയാൾ തനിക്കുമാത്രം തിരിയുന്ന ഭാഷയിൽ പറ്റുപുസ്തകത്തിൽ എഴുതിവെച്ചു. പെട്ടെന്ന് മരിച്ചപ്പോൾ കുറെ നല്ലയാളുകൾ കൊടുക്കാനുള്ള്ത് തിരിച്ചേല്പിച്ചു. മറ്റു ചില മാന്യന്മാർ പറ്റുപുസ്തകത്തിലെ ലിപികൾ വായിക്കാൻ കഴിയാത്തതിൽ സന്തോഷിച്ചു. പറ്റ് ഒരു പറ്റിക്കലാക്കുന്നവരുമുണ്ട്.
ReplyDeleteആശംസകൾ.
എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതുപോലൊരു ചായക്കട തുടങ്ങി. ആഴ്ചകള്‍ക്കുള്ളില്‍, പറ്റെഴുത്ത് നാലായിരം പിന്നിട്ടു. നിവൃത്തികേട് കാരണം ഇദ്ദേഹം ഒരു ബോര്‍ഡ് എഴുതി തൂക്കിയത് ഇപ്രകാരമായിരുന്നു,
ReplyDelete"സൗഹൃദം തുരന്നു നോക്കരുത്, പ്രസ്ഥാനത്തെ ഗതിമുട്ടിക്കരുത്."
ഫലം നിരാശ! നൂറ്റിപ്പത്താമത്തെ ദിവസം ചായക്കട പൂട്ടി!!
എന്താ സംഭവം?
ReplyDeleteപോസ്റ്റ് ഇഷ്ട്ടായില്ലാ
ഒന്നും മനസിലായില്ലാ.
ഗോപാലേട്ടനെ പറ്റിച്ചവർ ദയവായി പണംകൊടുത്ത് അദ്ദേഹത്തിന്റെ തൊഴിലിനെ നിലനിർത്തണമെന്ന് അപേഷിക്കുന്നു
ReplyDeleteനാട്ടിന്‍പുറത്തെ ചായക്കടകള്‍ പണ്ട് ഒരു സംഭവം തന്നെ ആയിരുന്നു...ആ കാലത്തേ ബി ബി സി ! ചായകുടിക്കാനും പത്രം ഓസില്‍ വായിക്കാനും ഉള്ള ഒരു സ്ഥലം ! ഇന്ന് ആര്‍ക്കു വേണം പത്രം..കാലത്തേ എഴുന്നെല്കുമ്പോള്‍ വാര്‍ത്ത വിളമ്പി തരാന്‍ ന്യൂസ് ചാനലുകള്‍ മത്സരിക്കുകയാനല്ലോ. !
ReplyDeleteപല അല്പം കൂടിയാലും പഞ്ചസാര കുറയ്ക്കണ്ടാട്ടോ എന്ന് ചായകുടിക്കാരും, ഇന്ന് രൊക്കം...നാളെ കടം എന്ന് ചായക്കടക്കാരും ! അതൊക്കെ ഒരു കാലം..ഇന്ന് സ്റ്റാര്‍ ബക്സില്‍ കിട്ടുമോ ആ സംതൃപ്തി ?
നന്നായി എഴുതി ഷമീര്‍..
:)
ReplyDeleteഅതൊരു കാലം!!
ReplyDeleteഅന്നത്തെ സമോവര്‍ ചായയുടെ രുചി ഇന്നത്തെ ഒരു 'ചായവെള്ളത്തിനും' കിട്ടുന്നില്ല ..
അവിടെ വച്ച് നടത്തിയിരുന്ന 'ചായക്കുറി' (പയറ്റ്) ഇന്ന് ഒരു ഓര്‍മ്മ മാത്രം.
പറോട്ടയില്‍ 'പെയിന്റടിച്ച്' അമ്പതു പൈസയും കൊടുത്തു പുറത്തിറങ്ങുമ്പോള്‍ കിട്ടുന്ന സുഖം ഇനിയില്ല.
കമ്പ്യൂട്ടറൈസ്ഡ് ബില്ലിങ്ങ് തന്നെ ശരണം..
ReplyDelete;)
ആശംസകള്‍സ്..
gopalettane parichayappeduthiyathu nannayi... aashamsakal....
ReplyDeleteശരിയാണ് ഷമീര്‍.
ReplyDeleteചായക്കടകളെ ചുറ്റിപ്പറ്റി എത്ര ഓര്‍മ്മകളാ ഉള്ളത്.
എന്റെ ഒരു പോസ്റ്റിലും കാണാം ഇങ്ങിനെ ഒരനുഭവം.
നന്നായി.
ആശംസകള്‍
ഗോപാലേട്ടന്‍റെ ചായ കട കൊള്ളാം..
ReplyDelete@ echmukutty ......നന്ദി.
ReplyDelete@ ഷബീര്‍ ഭായി .......നന്ദി.
@ രാംജി സര്‍ ......തീര്‍ച്ചയായും.
@ യൂസഫ്പ .......ശരിയാണ്.
@ യുവ ശബ്ദം ........നന്ദി.
@ jefu jailaf ........നന്ദിയുണ്ട്ട്ടോ.
@ മുരളിയേട്ടന്‍ .......നന്ദി.
@ അജിത്തേട്ടന്‍ .......ഹ ഹ ഹ....കാണുമ്പോള്‍ ചോദിച്ചേക്കാം.
@ ഫൈസു ഭായി ......നന്ദി.
@ രമേശേട്ടന്‍ .....ഞാന്‍ മാത്രമല്ല "പറ്റി" ച്ചത് .
@ അലിക്ക....നന്ദി, വീണ്ടും വരണം.
@ appachanozhakkal .....ഹ ഹ ഹ, സൌഹൃതം തുറക്കരുതെ....
@ ഹാഷിം'ക്ക.......നന്നാക്കാന്‍ ശ്രമിക്കാം.
@ പാവപ്പെട്ടവന്‍ ......നന്ദി, കടപ്പാട് അറിയിക്കുന്നു.
@ villagemaan .....നന്ദി സുഹൃത്തെ...
@ jazmikkutty .......നന്ദി.
@ ഇസ്മായില്‍'ക്ക ....വളരെ ശരിയാണ്.
@ ലക് ....നന്ദി.
@ jayarajmurukkumpuzha .....നന്ദി.
@ ചെറുവാടി .......ഞാന്‍ ഇപ്പൊ വായിച്ചൂട്ടോ.
@ വര്‍ഷിണി .....നന്ദി.
ഷെമീ...
ReplyDeleteഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...
---------------------
ഡാ..നിന്നെയാ ഗോപാലേട്ടന്‍ അന്വേഷിക്കുന്നുണ്ട്..
പണ്ടത്തെ കുറച്ച് പറ്റ് ക്ലിയറാക്കാനുണ്ടന്നു പറഞ്ഞു.
ആ കാലം ഇന്നെവിടെ അല്ലെ ... പാവം ഗോപാലേട്ടൻ . പരിപ്പുവടയും ചായയും മതി എനിക്കു.. ഗൃഹാതുരത്വം ഉണർത്തുന്ന പോസ്റ്റ്. ഇതു വായിച്ചപ്പോൽ ഒരു ഗ്രാമ പ്രദേശവും അവിടെ ഒരു ഓലക്കൊണ്ട് മനോഹരമായി മറച്ചുണ്ടാക്കിയ ഒറ്റ മുറി ചായക്കടയും ചില്ലു കൂടിനുള്ളി ഇരുന്നു നമ്മെ മാടിവിളിക്കുന്ന പഴപൊരി പരിപ്പുവട,ബോണ്ട അങ്ങിനെ പലതിലും മനസ്സുടക്കി... അഭിനന്ദനങ്ങൾ... പറ്റിക്കാതെ പറ്റു കൊടുത്ത് തീർക്കാൻ നോക്ക് പറ്റുകാരാ..
ReplyDeleteഞങ്ങളുടെ ഗ്രാമത്തില്‍ ചായക്കട തുടങ്ങാന്‍ ഒരു ഇരുന്നൂറു പേജ് നോട്ടുബോക്കായിരുന്നു ആദ്യം വേണ്ടിയിരുന്നത്.
ReplyDeleteമറഞ്ഞു പോകുന്ന പഴയ ഗ്രാമീണ കാഴ്ചകളിലേക്ക് വീണ്ടും ഒരു എത്തിനോട്ടം. നന്നായിട്ടുണ്ട്.
: )
ReplyDeleteShameer koyaaaa..... adipoli.... thanks und kettaaaa.... :)))))
ReplyDeleteഷമീ.. അല്ലേലും ഈ തളിക്കുളം എന്നു പറഞ്ഞാല്‍ തന്നെ ഒരു സംഭവമല്ലേ......?
ReplyDelete;)
ഗോപാലേട്ടനെ പോലെ എനിക്കുമുണ്ടൊരു കൃഷ്ണേട്ടന്‍...!!
അതൊക്കെ ഞാന്‍ പിന്നെ എഴുതാമേ.......!
kalaki cheru kadhayanegilum athilumundu oru sandhesham nannayitundu ente ella aashamsakalum
ReplyDeleteപറ്റിച്ചു
ReplyDeleteഓര്‍മകളുടെ പിന്നിലേക്ക് പോയ പഴയ ചായക്കടകള്‍,
ReplyDeleteമറവിയുടെ മാറാല തട്ടിയെടുത്ത നല്ല കുറച്ചു വരികള്‍.
നമുക്ക് നഷ്ടമാകുന്ന ഇത്തരം നല്ല കുറെ അനുഭവങ്ങള്‍,
ആധുനിക ലോകത്തിന്റെ കുതിച്ചു ചാട്ടങ്ങള്‍ക്കിടയില്‍ എല്ലാം പുരോഗമിച്ച് പോയി.
നന്നായി എഴുതി.