Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts
Friday, May 27, 2011
അവന്‍.
കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അന്നാണ് ആദ്യമായി ഞാനവനെ കാണുന്നത്. കാറിന്റെ കാറ്റുതീര്‍ന്ന ടയര്‍ മാറ്റുകയായിരുന്നു അവനപ്പോള്‍. നനഞ്ഞു കുതിര്‍ന്ന ഷര്‍ട്ടിനു ഉള്ളിലൂടെ പുറത്തേക്കുന്തിയ അവന്റെ ശോഷിച്ച എല്ലുകള്‍ കാണാമായിരുന്നു....
അതിനു ശേഷം അവനെ കണ്ടത്, വെളുപ്പിന്, ഒരു മഞ്ഞുകാലാത്താണ്. തണുത്തു വിറങ്ങലിച്ചു വളരെ പ്രയാസപ്പെട്ടു പത്രകെട്ടുകള്‍ നെഞ്ചത്തടക്കിപിടിച്ചു ബസ്ടാന്റിലൂടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു നടക്കുകയായിരുന്നു അവനപ്പോള്‍. ചരടിന്മേല്‍ പിണച്ചുവെച്ച ട്രൌസര്‍ താഴേക്കിറങ്ങി, ഒട്ടിയ വയര്‍ മുഴുവനായി പുറത്തു കാണാമായിരുന്നു....
ഇപ്പോള്‍ ഈ വേനല്‍ച്ചൂടിന്റെ നട്ടുച്ചയ്ക്ക്, അവനെ കണ്ടത്, വിലങ്ങുവെച്ചു രണ്ടു പോലീസുകാരുടെ മദ്ധ്യത്തിലായി നടത്തികൊണ്ടുപോകുന്പോഴാണ്. ആരോ വലിച്ചുകീറിയ അവന്റെ ഷര്‍ട്ടില്‍ ചോരപാടുകള്‍ കാണാമായിരുന്നു. എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....
Subscribe to:
Posts (Atom)
