Friday, May 27, 2011

അവന്‍.കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അന്നാണ് ആദ്യമായി ഞാനവനെ കാണുന്നത്. കാറിന്റെ കാറ്റുതീര്‍ന്ന ടയര്‍ മാറ്റുകയായിരുന്നു അവനപ്പോള്‍. നനഞ്ഞു കുതിര്‍ന്ന ഷര്‍ട്ടിനു ഉള്ളിലൂടെ പുറത്തേക്കുന്തിയ അവന്റെ ശോഷിച്ച എല്ലുകള്‍ കാണാമായിരുന്നു....

അതിനു ശേഷം അവനെ കണ്ടത്, വെളുപ്പിന്, ഒരു മഞ്ഞുകാലാത്താണ്. തണുത്തു വിറങ്ങലിച്ചു വളരെ പ്രയാസപ്പെട്ടു പത്രകെട്ടുകള്‍ നെഞ്ചത്തടക്കിപിടിച്ചു ബസ്ടാന്റിലൂടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു നടക്കുകയായിരുന്നു അവനപ്പോള്‍. ചരടിന്മേല്‍ പിണച്ചുവെച്ച ട്രൌസര്‍ താഴേക്കിറങ്ങി, ഒട്ടിയ വയര്‍ മുഴുവനായി പുറത്തു കാണാമായിരുന്നു....

ഇപ്പോള്‍ ഈ വേനല്‍ച്ചൂടിന്റെ നട്ടുച്ചയ്ക്ക്, അവനെ കണ്ടത്, വിലങ്ങുവെച്ചു രണ്ടു പോലീസുകാരുടെ മദ്ധ്യത്തിലായി നടത്തികൊണ്ടുപോകുന്പോഴാണ്. ആരോ വലിച്ചുകീറിയ അവന്റെ ഷര്‍ട്ടില്‍ ചോരപാടുകള്‍ കാണാമായിരുന്നു. എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....

60 comments:

 1. ഇതുപോലൊരു കഥ ഇന്ന് എച്മു എഴുതിയിരുന്നു ...ഇതും കൊള്ളാം

  ReplyDelete
 2. സഹതാപവും,മനുഷ്യത്വവും ഒത്തു ചേര്‍ന്ന കഥ.
  ആശംസകള്‍.

  ReplyDelete
 3. രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയില്‍ ഒരു മനുഷ്യ ജീവിതത്തില്‍ നേരിടുന്ന
  ചില യാഥാര്‍ത്യങ്ങള്‍ ചുരിങ്ങിയ വരികള്‍ കൊണ്ട് അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 4. കഥ ഹൃദയ സ്പര്‍ശിയായി...ആശംസകള്‍....

  ReplyDelete
 5. കൊള്ളാം ഷെമീര്‍. ചെറിയ വരികളില്‍ കൂടി വലിയ കാര്യം പറഞ്ഞിരിക്കുന്നു.

  ReplyDelete
 6. ആരും നോക്കാനില്ലാതെ വാടിപ്പോകുന്ന പിഞ്ചു ബാല്യങ്ങള്‍...ഇങ്ങനെയുള്ള കുറെ കുട്ടികളെ ആലുവയിലുള്ള ജനസേവ ശിശുഭവനില്‍ കണ്ടിട്ടുണ്ട്....ചെറുപ്പത്തില്‍ ഒരുപാട് പീഡനം അനുഭവിച്ചവരാണെങ്കിലും, ഇപ്പോള്‍ അവരില്‍ നിറയെ ശുഭാപ്തി വിശ്വാസമാണ്!!!

  ReplyDelete
 7. കൊള്ളാം...നന്നായ് പറഞ്ഞു.

  ReplyDelete
 8. ചുരുങ്ങിയ പദാവലികള്‍ കൊണ്ട് നന്നായി എഴുതി.അഭിനന്ദനങ്ങള്‍

  ReplyDelete
 9. അതെ, ചെറിയൊരു കഥയിലൂടെ വരച്ചുകാട്ടിയത് അനാഥത്വവും പേറി അലയുന്ന കുറെ ബാല്യങ്ങളുടെ നൊമ്പരങ്ങളുടെതാണ്.
  ഹൃദ്യമായ കഥ. വളരെ നന്നായി.

  ReplyDelete
 10. അതെ,അവന്മാര്‍ക്ക് പഞ്ഞമില്ലെവിടേയും..അവള്‍മാര്‍ക്കും..! അനാഥബാല്യങ്ങള്‍ക്ക് വിലക്കും വിലങ്ങുമൊക്കെത്തന്നെ കണ്ഠാഭരണം..! മനോഹരം തന്നെ ഇക്കഥ.

  ReplyDelete
 11. കഷ്ടപ്പാടും ദൈന്യതയും നിറഞ്ഞ ജീവിതങ്ങൾക്ക് നമുക്കൊന്നും നൽകാനില്ല. അവരിൽ നിന്നൊരു പിഴവ് വരുമ്പോൾ കുറ്റപ്പെടുത്താൻ നമുക്കുത്സാഹം കൂടും.

  നല്ല പോസ്റ്റ്.

  ReplyDelete
 12. അനാഥ ബാല്യങ്ങള്‍ക്ക്‌ കൈവിലങ്ങും,ജയിലറയും തുണ ആകുമെങ്കില്‍ അതും നല്ലത് തന്നെ അല്ലേ..? ഷമീര്‍ കഥ ഇഷ്ട്ടമായി.

  ReplyDelete
 13. ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി...

  അനാഥമായ ബാല്യങ്ങൾ...തടവറ തന്നെ ഭേദം...

  ReplyDelete
 14. കൊള്ളാം നല്ല കഥ. അനാഥമായ ബാല്യം. ഇനി വയറു നിറയെ ആഹാരമെങ്കിലും കിട്ടുമല്ലോ.

  ReplyDelete
 15. അനാഥത്വം പേറുന്ന തെരുവ് ബാല്യങ്ങള്‍..!
  ഷമീര്‍.. ഭീകരമായ സത്യത്തെ വേഗത്തില്‍ പറഞ്ഞു തീര്‍ത്തതിനു നന്ദി.

  ReplyDelete
 16. പുറത്തെ സമൂഹത്തില്‍ കുറ്റവാളി എന്ന നാമം കേള്‍ക്കാന്‍ അര്‍ഹന്‍ ആവുന്നതിനേക്കാള്‍ ഭേദം കുറ്റാവാളിയുടെ ജയില്‍ തന്നെ നല്ലത്

  ReplyDelete
 17. ചെറുത്.....തീവ്രം

  ReplyDelete
 18. കുറച്ചുവാക്കുകളിൽ അനാഥബാല്യങ്ങളിലെ ദുരിതങ്ങൾ മുഴുവൻ വരച്ചുകാട്ടിയിരിക്കുന്നു കേട്ടൊ ഷമീർ

  ReplyDelete
 19. കഥ ചെറുതെങ്കിലും ഹൃദയ സ്പര്‍ശിയായി പറഞ്ഞു ഷമീര്‍..ആശംസകള്‍

  ReplyDelete
 20. ചെറുകഥ ഇഷ്ടായി ഷമീര്‍ ... കുറഞ്ഞ വാക്കുകളില്‍ വലിയ ഒരു കാര്യം പറഞ്ഞു...

  ReplyDelete
 21. കുറച്ചു വരികളില്‍ സമ്പന്നമായ ഒരു കഥ തീവ്രതയോടെ.

  ReplyDelete
 22. ഇത്തിരി വരികളില്‍ ഒത്തിരി കാര്യം . ഇന്നിന്റെ യാതാര്‍ത്ഥ്യം വരച്ചു കാട്ടുന്ന കഥ .. വളരെ നന്നായി ..ആശംസകള്‍

  ReplyDelete
 23. എന്റെ മോള്‍ നെനാസിന്റെ ബ്ലോഗ് ചിപ്പിയിലെ പോസ്റ്റില്‍ കമ്മന്റു കണ്ടു വന്നതാണ് , സംഭവം ഇഷ്ടമായി
  പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കുക , ഞാന്‍ ഫോളോ ചെയ്യുന്നുണ്ട് വീണ്ടും കാണാം
  ആശംസകളോടെ

  ReplyDelete
 24. 'അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....' അങ്ങനെ ആശ്വസിക്കാം അല്ലെ... കുറച്ചു വരികളിലൂടെ ആ അവസ്ഥ ശരിക്കും മനസില്‍ തട്ടും വിധം അവതരിപ്പിച്ചു ഷെമീര്‍...

  ReplyDelete
 25. ഹൃദയ സ്പര്‍ശിയായ കഥ.... ഷെമീർ എല്ലാ ഭാവുകങ്ങളും

  ReplyDelete
 26. shameeer .:-ഇഷ്ട്ടപെട്ടു .
  നശിച്ചു പോകുന്ന ആ ബാല്യത്തിന്റെ
  കഥ കാമ്പ് നശിപ്പിക്കാതെ
  അവതരിപ്പിച്ചു ...അഭിനന്ദനങ്ങള്‍ . .

  ReplyDelete
 27. ചുരുങ്ങിയ വരികളില് നൊമ്പരങ്ങള്‍,സത്യങ്ങള്‍..ഉള്‍ക്കൊള്ളാന്‍ സാധിച്ചു..ആശംസകള്‍.

  ReplyDelete
 28. കൊള്ളാം ഷമീര്‍, ചെറിയ വരികളില്‍ ബാലവേലയുടെ ക്രൂരതയും തളിര്‍ക്കുമ്പോഴേ കൊഴിയുന്ന ബാല്യങ്ങളുടെ ദൈന്യതയും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!!

  ReplyDelete
 29. ഞാനാദ്യമാണിവിടെ.
  ഇത്തിരിനേരംകൊണ്ട് ഒത്തിരി വായിച്ചപോലെ...!!
  പിന്നല്ലാതെ..?
  ഒരുജീവിതം മുഴുവന്‍ കാണിച്ചില്ലേ..!!( ഇനി എന്തുണ്ട് അവനുബാക്കി..!)
  ഹ്യദ്യമായ എഴുത്ത്..
  ഒത്തിരിയാശംസകള്‍...!!!

  ReplyDelete
 30. നന്നായി ഷമീര്‍ മിനിക്കഥ. തെരുവില്‍ ആകാശം പുതച്ചുറങ്ങുന്ന ബാല്യങ്ങളുടെ ജീവിത സംക്രമത്തെ ഒതുക്കിപ്പറഞ്ഞു.

  ReplyDelete
 31. നന്നായിട്ടുണ്ട് മിനിക്കഥ.

  ReplyDelete
 32. എനിക്ക് അവനോടല്ല സഹതാപം അത് കാണേണ്ടി വന്ന എന്നോടാണ് .

  ReplyDelete
 33. നന്നായിട്ടുണ്ട്...

  ReplyDelete
 34. കുറഞ്ഞ വരികളില്‍ കൂടുതല്‍ സത്യം.. ഷമീര്‍ നന്നയിരിക്കുന്നു..

  ReplyDelete
 35. "എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍.... "
  അതെ.

  ReplyDelete
 36. കുറഞ്ഞവാക്കില്‍ കുറെ കാര്യങ്ങള്‍ പറയാന്‍ ആയി. കഥ നന്നായി ഷമീര്‍...

  ReplyDelete
 37. "എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍ ...."

  ആശയം കൊള്ളാം. എങ്കിലും ......
  ഒന്നും രണ്ടും ഭാഗങ്ങള്‍ നിങ്ങളുടെ കാഴ്ചയാണ്....
  മൂന്നാമത്തേത് തോന്നലും ....അവസാന വരി......
  കൂടുതല്‍ നന്നാക്കാമായിരുന്ന ആശയം അത്രയും നന്നായി പറഞ്ഞില്ലെന്നു തോന്നി.തോന്നല്‍ പറഞ്ഞതില്‍ ക്ഷമിക്കുക.
  എഴുതുന്ന ആളിന്റെ ഫീലിംഗ് ആണ് പ്രധാനം....

  ReplyDelete
 38. പിടിച്ചു നിര്‍ത്തി വായിപ്പിക്കുന്ന അവതരണം. ഇങ്ങിനെയാണ് എഴുതെണ്ടതു. കുറഞ്ഞ ബിംബങ്ങളില്‍, അതിലും കുറഞ്ഞ വാക്കുകളില്‍ ഒരു നിഷ്കളങ്ക ബാല്യം, വഴിയാധാരമാവുന്ന ബാല്യം നെഞ്ചില്‍ കൊളളും വിധം വരച്ചിട്ടു.

  ReplyDelete
 39. സമൂഹമാണ് തെറ്റുകാർ...ഒരോ ബാല്യവും വഴി പിഴച്ച് പോകുന്നതിൽ ഞാനും താങ്കളും അടങ്ങുന്ന ആ സമൂഹം തെറ്റുകാഎ തന്നെ...

  ReplyDelete
 40. ഇഷ്ട്ടമായി .. സമയം കിട്ടുമ്പോള്‍ ഈ മണ്ടതങ്ങളുടെ ലോകത്ത് വന്നു ഒന്ന് എത്തി നോക്കി പോകണേ

  http://apnaapnamrk.blogspot.com/
  ആശംസകളോടെ എം ആര്‍ കെ റഷീദ്

  ReplyDelete
 41. ജീവിതത്തിന്റെ ചില നേർചിത്രങ്ങളാണിത്.നന്നായി.

  ReplyDelete
 42. ഡാ..നീ ഇങ്ങനെയൊക്കെ എഴുതുമോ...?
  എല്ലാരും പറഞ്ഞ പോലെ ഇത്തിരി വരികളില്‍ ഒത്തിരി കാര്യം
  നന്നായിട്ടുണ്ടെഡാ...ഓള്‍ ദി "ബെസ്റ്റ്"

  ReplyDelete
 43. നന്നായി.... ഈ ചെറിയ വാക്കിലൂടെ വലിയ കാര്യം

  ആശംസകള്‍..........

  ReplyDelete
 44. വരികള്‍ കുറച്ചു മതി
  അതില്‍ കഴമ്പുണ്ടെങ്കില്‍..
  നന്നായി

  ReplyDelete
 45. അവന്‍ ആരായിരുന്നാലും
  അവനെ എല്ലായിടത്തും കാണാമെന്നു
  കരുതുന്നു . ഇഷ്ടായിട്ടോ...

  ReplyDelete
 46. hridaya sparshiyayittundu........... abhinandanangal..........

  ReplyDelete
 47. ചെറുതെങ്കിലും മികച്ചതാണിത് , ആശംസകള്‍

  ReplyDelete
 48. കൊള്ളാം,വലിയ ചിന്തക്കു പറ്റിയ കൊച്ചു കധ.അഭിനന്ദനങ്ങൾ.

  ReplyDelete
 49. നല്ല അവതരണം. പക്ഷെ നേര് പറയാമല്ലോ. ഞാന്‍ ഈ കഥയിലെ ആളെയും കുറച്ചുകാലം മുന്‍പ്‌ മരണ പെട്ട സൌമ്യ എന്ന സഹോദരിയുടെ ഘാതകനെയും ഞാന്‍ ഒരുപോലെ മനസ്സില്‍ ചിത്രീകരിച്ചു പോയി, പിന്നീട് അങ്ങനെയല്ല ഇക്ക ഉദേശിച്ചത് എന്ന് മനസിലായി :) എന്തായാലും ഇക്ക ഇത് വെറും വെടിവട്ടം കൂടാന്‍ മാത്രം ഉള്ള സ്ഥലം അല്ല എന്ന് മനസിലായി. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അറിയിക്കണം കേട്ടോ.പിന്നെ ഇടയ്ക്കു നമ്മുടെ ബ്ലോഗിലേക്കും ഒന്നിരങ്ങു കേട്ടോ. :)

  ReplyDelete
 50. അവരുടെ കയ്യില്‍ അവന്‍ സുരക്ഷിതനാണോ?

  ReplyDelete
 51. നല്ല അവതരണം. ആശംസകള്‍

  ReplyDelete
 52. മഴക്കാലവും മഞ്ഞുകാലവും വേനലും കഴിഞ്ഞ് ഒരു വസന്തകാലം അവന്റെ ജീവിതത്തിൽ ഉണ്ടാകുമോ?..

  ReplyDelete
 53. ഉഗ്രന്‍ !! :)

  താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

  ReplyDelete
 54. പ്രിയ ഷമീര്‍,
  ഇപ്പൊ ഒന്നും എഴുതാറില്ലേ..?

  ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...