കയ്യിലുള്ള സഞ്ചി കനംതൂങ്ങുന്നു. കദീസാത്ത നടത്തത്തിനു വേഗതക്കൂട്ടി, ബസ് സ്റ്റോപ്പിലേക്ക് ഇനിയും കുറച്ചുകൂടി നടക്കണം...
"ഇത്താ, സ്ടാന്റിലെക്കാനെങ്കില്‍ കേറിക്കോ..?
ഒരു ഓട്ടോക്കാരന്‍ പയ്യന്‍ തല പുറത്തേക്കിട്ടു പല്ലിളിക്കുന്നു...
ഇല്ലെന്നു പറഞ്ഞു തല വെട്ടിച്ചു. ഹും..! അങ്ങാടിയിലേക്ക് അഞ്ചു രൂപ കൊടുക്കണം. അതുവേണ്ട...! കദീസാത്ത നടക്കാന്‍ തന്നെ തീരുമാനിച്ചു.
"ഹല്ലാ, ഇതാര്... കയ്യേ....?"
അള്ളോ, കരിങ്കന്നന്‍ അന്ത്രുക്ക...! നാട്ടില്‍ (കു)പ്രസിദ്ധിയാണ് അന്ത്രുക്കയുടെ കരിങ്കന്നും കരിനാക്കും. ചെറുപ്പത്തില് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, അന്ന് കാണുന്പോഴെക്കെ ഉള്ളില്‍ ഒരു പേടിയായിരുന്നു.
"എന്താ, അന്ത്രുക്ക സുഖല്ലേ...?"
"ആ... എന്ത് സുഖം, മരുന്നും മന്ത്രോക്കെയായി ഇങ്ങനെ പോണു..."
അന്ത്രുക്ക തലചൊറിഞ്ഞു. കദീസാത്ത പെഴ്സില്‍നിന്നും അഞ്ചു രൂപയെടുത്ത് അന്ത്രുക്കാടെ നേരെ നീട്ടി. ഓട്ടോയില്‍ പോയാല്‍മതിയായിരുനെന്നു കദീസാത്തക്കപ്പോള്‍ തോന്നാതിരിന്നില്ല.
"നിന്നെ ഇങ്ങോട്ടുന്നും തീരെ കാണാറില്ലല്ലോ, കയ്യേ...?. കെട്ട്യോനും കുട്ട്യോള്‍ക്കും ഒക്കെ സുഖല്ലേ...?"
"തിരക്കല്ലേ അന്ത്രുക്ക, പിള്ളാരെ പഠിപ്പ്, ഇക്കാന്റെ ജോലി...! വല്ലപ്പോഴൊക്കെ വരാറുണ്ട്, ഉമ്മാനെ കണ്ടു അപ്പോത്തന്നെ പോകും."
"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി അന്ത്രുക്കയുടെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!
"ങാ, ഇത് പിള്ളാര്‍ക്ക് വേണ്ടി ജബ്ബാര്‍ തന്നതാ..."
"ഹോ.. ഹോ, ജബ്ബാര്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ടല്ലേ...."
"ഊം... ഞാന്‍ പൊക്കോട്ടെ, അന്ത്രുക്കാ... 4.10 നു ഒരു ബസ്സുണ്ട്, അതു കിട്ടിയാല്‍ വീടിന്റെ അടുത്തുപോയി ഇറങ്ങാം...!"
കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ കദീസാത്ത തിരക്കുകൂട്ടി നടന്നു..! അന്ത്രുക്കാടെ കണ്ണ് അപ്പോഴും സഞ്ചിയിലേക്ക് തന്നെയാണെന്ന് കദീസാത്ത ശ്രദ്ദിച്ചു. നടത്തത്തിനിടയില്‍ സഞ്ചി മുന്നിലേക്ക് മാറ്റി അന്ത്രുക്കയില്‍ നിന്നും മറച്ചുപിടിച്ചു.
ഇന്നലെയാണ് ജബ്ബാര്‍ ദുബൈയില്‍ നിന്നും വന്നത്. നാല് പെങ്ങമ്മാരുടെ ഒരേയൊരു കുഞ്ഞാങ്ങള..! മറ്റു മൂന്നു പെങ്ങന്മാരും വരുന്നതിനു മുന്നേ ഓടിപിടിച്ചു വന്നതാ കദീസാത്ത. മൂത്തയാലയതുകൊണ്ട് മാത്രമല്ല, കൂട്ടത്തില്‍ അല്പം പ്രാരാബ്തക്കാരിയുമാണ്. കൂടാതെ മൂന്നു പെണ്മക്കളും. സാധനങ്ങള്‍ കാര്‍ഗോ വഴിവരാന്‍ ഇനിയും രണ്ടുമൂന്നു ദിവസം പിടിക്കുമെന്ന് ജബ്ബാര്‍ പറഞ്ഞപ്പോള്‍ ആദ്യം ദേഷ്യമാണ് വന്നത്. ഇത്രക്കും തിരക്കുപിടിച്ച് വന്നത് ഇത് കേള്‍ക്കാനാണോ..? ഇളയ മോള് സാബിറ ഫോണിലൂടെ പറഞ്ഞേല്‍പ്പിച്ച 'റോയല്‍ മിറാജ്' സ്പ്രേ ജബ്ബാര്‍ മറക്കാതെ കൊണ്ടുവന്നിട്ടുണ്ട്. അത് കദീസാത്തയെ ഏല്പിച്ചു. കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ജെട്ടി, പാന്റീസ് തുടങ്ങി കുറച്ചു 'ഇന്നെര്‍' വസ്ത്രങ്ങളും. മനസ്സില്ലാ മനസ്സോടെ തിരികെ യാത്രയാവുന്പോള്‍ കിഴക്കെപ്പര്‍ത്തെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങ ഉമ്മ കുറച്ചു ആ സഞ്ചിയിലിട്ടു കൊടുത്തു. കാര്യമായിട്ടോന്നുമില്ലെങ്കിലും സഞ്ചി നിറഞ്ഞു. എന്നിട്ടും, പരാതി ബാക്കിയായ കദീസാത്തയുടെ മുഖം കണ്ടിട്ടാവണം, കാര്‍ഗോ കിട്ടിയാല്‍ അന്നുതന്നെ അവരെ കാണാന്‍ വരാമെന്ന ഉറപ്പും ജബ്ബാര്‍ കൊടുത്തു.
കദീസാത്ത ബസ് സ്റ്റോപ്പില്‍ എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു..! കന്പിയില്‍ തൂങ്ങിനില്‍ക്കാന്‍ സ്ഥലം കിട്ടി. കോളേജു കുട്ടികളാണ് അധികവും. അവരുടെ ചറപറ വര്‍ത്തമാനം ഉച്ചത്തില്‍ കേള്‍ക്കാം. കണ്ടക്റ്റര്‍ പരിചയക്കാരനാണ്, ഒരു സീറ്റിനായി ഹൈക്കമാണ്ടിനെ കണ്ടപോലെ നോക്കി ചിരിച്ചെങ്കിലും കോളേജു പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ആ വിരുതന്‍ ഒന്ന് മിണ്ടുകപോലും ചെയ്തില്ല. നിവൃത്തിയില്ലാതെ കദീസാത്ത രോഷം ഉള്ളിലൊതുക്കി കന്പിയില്‍ത്തന്നെ തൂങ്ങിനിന്നു, ആരെങ്കിലും എണീക്കുന്നതും കാത്തു.
പെട്ടന്ന് ബസ്സിനുള്ളില്‍ ഒരു നിശബ്ദത...! അതിന്റെ തുടര്‍ച്ചയെന്നോണം കൂട്ടച്ചിരി. എല്ലാവരും താഴേക്കു നോക്കുന്നു. കദീസാത്തയും നോക്കി,
ഒരു ജെട്ടി താഴെ വീണു കിടക്കുന്നു...!
"ആരുടെതെങ്കിലും ഊരിപ്പോയതാവും..."
ഒരു കോളേജു പയ്യന്‍ വിളിച്ചുപറഞ്ഞു.
"ഒന്ന് തപ്പിനോക്ക്യെ..."
വേറൊരുത്തന്റെ കമന്റ്.
പൊട്ടിച്ചിരികള്‍ ഉച്ചത്തിലായി. കാഴ്ചകാണാന്‍ പെണ്‍കുട്ടികള്‍ എത്തിനോക്കുന്നു. കണ്ടക്റ്റര്‍ കാലുകൊണ്ട് അത് വെളിയിലേക്ക് തട്ടിത്തെറിപ്പിച്ചു. എന്നിട്ടും ചിരി നില്‍ക്കുന്നില്ല. കദീസാത്തയും ഓര്‍ത്ത് ചിരിച്ചുപോയി.
ബസ് പാലപെട്ടി വളവു കഴിഞ്ഞു പിന്നെയും മുന്നോട്ട് നീങ്ങി.
കുറച്ചുകഴിഞ്ഞില്ല, പിന്നെയും കൂട്ടച്ചിരി. ഇപ്രാവശ്യം സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് തുടങ്ങിയത്. എല്ലാവരുടെയും നോട്ടം താഴെക്കുതന്നെ..! അതാ, താഴെ വീണ്ടുമൊരു ജെട്ടി...!!! ഇപ്രാവശ്യം വേറൊരു കളര്‍.
"ഇതെന്താ... തൃശൂര്‍ പൂരത്തിന്റെ കുടമാറ്റമാണോ...?"
കദീസാത്ത ഉറക്കെ ചോദിച്ചുപോയി.
ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിരുപിരുത്തുകൊണ്ട് കാലുകൊണ്ട് തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമന്റുകളുടെ പ്രാവാഹമാണ്.
കോളേജു കുട്ടികള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വകയായി. എല്ലാവരും പരസ്പരം കളിയാക്കി അടക്കം പറയുന്നുമുണ്ട്.
"ഇനിയും പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു..."
ഒരുത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, കദീസാത്ത വാപൊത്തി ചിരിയില്‍ പങ്കുകൊണ്ടു.
പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ആരോ വിളിച്ചുപറഞ്ഞു...
"ദേ.., പിന്നേം...! ദ്... ഐറ്റം വേറയാ..."
എല്ലാവര്‍ക്കുമൊപ്പം കദീസാത്തയും കണ്ടു. ഒരു സ്പ്രേ ബോട്ടില്‍..! ഒന്ന് കൂടി സൂക്ഷിച്ചുനോക്കി...
അള്ളോ..! ഇത് അതല്ലേ...? ജബ്ബാര്‍ തന്ന റോയല്‍ മിറാജ് സ്പ്രേ..!!!
ആരുംകാണാതെ കദീസാത്ത സഞ്ചി ഉയര്‍ത്തി അടിയില്‍ തപ്പിനോക്കി, ന്റുമ്മോ..! സഞ്ചിയുടെ അടിഭാഗം പൊളിഞ്ഞിരിക്കുന്നു...! അപ്പൊ ചോര്‍ച്ച എന്റെ സഞ്ചിയില്‍ നിന്നാണോ...? ഇത്രയും നേരം കുടമാറ്റം നടത്തിയത് താന്‍ തന്നെയാനെന്നസത്യം ഉള്‍ക്കിടലത്തോടെ കദീസാത്ത തിരിച്ചറിഞ്ഞു. ഇനിയും ഇവിടെ നിന്നാല്‍ ബാക്കിയുള്ളതും ഒപ്പം മാനവും ബസ്സ് കേറുമെന്നു കദീസാത്തക്ക് ഉറപ്പായിരുന്നു.
"ഒന്ന് നിര്‍ത്തനെ... ആളിരങ്ങാനുണ്ട്"
സഞ്ചി അടിയോടടക്കം താങ്ങിപിടിച്ച് കയ്യത്ത വിളിച്ചുപറഞ്ഞു. ഇറങ്ങാനായി ഡോരിലേക്ക് നീങ്ങുമ്പോള്‍ സ്പ്രേ ബോട്ടില്‍ കാലില്‍ തടഞ്ഞു. സാബിറ മോള്‍ക്കുള്ള സ്പ്രേ..! ഉള്ളിലുള്ള വേദന പുറത്തുകാട്ടാതെ മുഖത്തു പരിഹാസം വരുത്തി, ഈര്ഷ്യത്തോടെ ബോട്ടില്‍ കാലുകൊണ്ടുതന്നെ തട്ടിത്തെറിപ്പിച്ചു.
ഏതാണ് താനിറങ്ങിയ സ്ഥലമെന്നു മനസ്സിലാക്കാന്‍ കദീസാത്തക്ക് പിന്നെയും സമയം വേണ്ടിവന്നു. അടുത്ത ബസ്സിനായി കാത്തു നില്‍ക്കുമ്പോള്‍ അന്ത്രുക്കയുടെ നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു...!
(ഇതൊരു സംഭവ കഥയാണ്, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ ഇളയ സഹോദരിക്ക് ഇവിടെയും കടപ്പാട് അറിയിക്കുന്നു.)
ഇത് കലക്കി ....ഹിഹിഹിഹി ...ചിരിപ്പിച്ചു കളഞ്ഞു ....നല്ല അവതരണം .....!
ReplyDeleteഒരു ജെട്ടി കണ്ടാൽ ഇത്രയും ചിരിവരാൻ ആരും ജെട്ടി ഉപയോഗിക്കുന്നവർ അല്ലേ..അതൊ അതു ബസ്സിൽ കണ്ടതുകൊണ്ടാണോ...?
ReplyDeleteഇന്ന് ചിരിയിലാണ് എന്റെ ദിവസം ആരംഭിച്ചത്. ..കൊള്ളാം നല്ല വിവരണം.
ReplyDeleteഎന്നാലും വല്ലാത്തൊരു സംഭവം
ReplyDeleteതന്നെയാണ്ട്ടോ ഈ കരിങ്കണ്ണ് !
നല്ല അവതരണം...
നല്ല ചിരിപ്പൂരം.
ReplyDeleteആ കുടമാറ്റം ഡയലോഗ് രസകരം.
കലക്കീട്ടാ..
ReplyDeleteഎങ്കിലും കദീസാത്തയെ ഓര്‍ത്ത് അല്പം വിഷമം തോന്നി..അവര്‍ ഇനി എത്ര തിരിക നടന്നാലാണ് അതൊക്കെ എടുക്കാന്‍ പറ്റുക..?
നല്ല എഴുത്ത് ആശംസകള്‍സ്..!
ഹ ഹ ഇഷ്ട്ടപെട്ടു .. കുടമാറ്റം...
ReplyDeleteചിരിവന്നു.. അല്പം വിഷമവും.. :) :(
ReplyDeleteരസകരം....
ReplyDeleteSuper !!!
ReplyDeleteആശംസകള്‍ ..............
ഇതൊന്നു നോക്കൂ
എന്റെ റോസ് മേരി http://ranipriyaa.blogspot.com/2011/01/blog-post.html
:):):)
ReplyDeleteഹിഹിഹി ....
ReplyDeleteചിരിക്കാതെ പിന്നെന്തു ചെയ്യാന്‍ ?
ഈ കദീസാന്റെ ഒരു കാര്യം ....!
കദീസാത്തക്ക് കത്തിയില്ലെന്കിലും വായിക്കുന്നവര്‍ക്ക് പിടികിട്ടി ആദ്യമേ തന്നെ .കാരണം ജട്ടിയും മറ്റും ജബ്ബാര്‍ സഞ്ചി യില്‍ ഇട്ടു കൊടുത്തെന്നു ആദ്യമേ ഷമീര്‍ പറഞ്ഞല്ലോ ..അത് മാത്രമേ ഉള്ളുവെന്നു കദീസാത്ത കണ്ടു പരിഭവം കൂട്ടിയതുമാണ് ..എന്നിട്ടും ബസ്സില്‍ അങ്ങനെ സംഭവിച്ചപ്പോള്‍ അവര്‍ അറിയാതെ പോയത് കഥയുടെ സ്വാഭാവികതയ്ക്ക് മങ്ങലേല്‍പ്പിച്ചു ..ഒരു പക്ഷെ കേട്ട് കേള്‍വി എഴുതിയത് കൊണ്ട് സംഭവിച്ചതും ആകാം ..
ReplyDeleteചിരിക്കിടയിലും കദീസാത്താന്റെ വേദന കണ്ടു.
ReplyDeleteകദീസത്തയുടെ തന്നെയാനെന്നു ആദ്യമേ പിടി കിട്ടി. കുടമാറ്റം പ്രയോഗം നന്നായി. സംഭവിക്കുന്ന കാര്യം ആണെങ്കിലും ചിരി വരിക സ്വാഭാവികമാണ്. ശരിക്കും ചിരിച്ചു പോയി.
ReplyDeleteപാവം കദീസാത്താ
ReplyDeleteI started to read with a smile, but towards the end, came that pricking sad feeling, knowing this is not fiction, but an incident
ReplyDeleteകേട്ടത് പകർത്തിവെച്ചതാണെങ്കിലും ,ഇത്തരം സംഗതികൾ ഒരു നടപ്പുദീനം തന്നെയല്ലേ...ഒപ്പം ചിരിക്കാനും അല്ലേ
ReplyDeleteനന്നായിട്ടുണ്ട് കേട്ടൊ ഷമീർ
കുടമാറ്റം ഗംഭീരം..!!
ReplyDeleteപാവം കദീസത്താ,,,,,,,!
ReplyDeleteനല്ല രസകരമായി പറഞ്ഞെങ്കിലും..അവസാനം കദീസത്തെയെ ഓര്‍ത്ത് ഇച്ചിരി ദുഃഖം മനസ്സില്‍ നിറഞ്ഞു.
നന്നായിരിക്കുന്നു ഷെമീ.
അഭിനന്ദനങ്ങള്‍.!
കുടമാറ്റം കൊള്ളാം.
ReplyDeleteഷമീറേ.. ഇപ്രാവശ്യം ചിരിപ്പിക്കാനുള്ള വകയുമായിട്ടാണല്ലോ വരവ്. പക്ഷേ എത്ര ചിരിപ്പിച്ചാലും നീ വിടില്ല. അവസാനം നെഞ്ചില്‍ ഒരു കുത്ത് തന്നിട്ടേ നീ പോകൂ... ആ കുത്താണല്ലോ നിന്റെ ട്രേഡ്മാര്‍ക്ക്. നന്നായിരിക്കുന്നു....
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteഹ..ഹ..ഹ
ReplyDeleteനല്ല രസികൻ കഥ, അതിലും മനോഹരമായ അവതരണം
അഭിനന്ദനങ്ങൾ
ദാരിദ്ര്യവും വേദനയും പലപ്പോഴും ഹാസ്യമാവുന്നു അല്ലേ? ഇതാണോ കറുത്ത ഹാസ്യം?
ReplyDeleteചിരിമയം..നല്ല അവതരണം
ReplyDelete@ ഫൈസു,
ReplyDeleteനന്ദിയുണ്ടുട്ടോ...!
@ പാവപ്പെട്ടവന്,
ആയിരിക്കാം,പിന്നെ കൂടുതലും കോളേജ് കുട്ടികളല്ലേ, അവര്ക്കതൊരു തമാശയായി തോന്നിയിരിക്കാം. നന്ദിയും കടപ്പാടും അറിയിക്കുന്നു.
@ റെജി,
താങ്ക്സ് ഡിയര്‍.
@ ലിപി ചേച്ചി,
നന്ദിട്ടോ...
@ ചെറുവാടി,
നന്ദി, ഇക്കാ..
@ ലക്ക്,
നന്ദി, ഒരായിരം.
@ മാഡ്,
താങ്ക്സ്...
@ കാര്ന്നോര്,
നന്ദിട്ടോ...
@ യൂസഫ്പ,
നന്ദി...
@ റാണിപ്രിയ,
നന്ദി, വായിചൂട്ടോ...
@ ജാസ്മിക്കുട്ടി,
ReplyDeleteനന്ദി...
@ pushpamgad,
thanks, really thanks..
@ രമേശേട്ടന്‍,
അപാകതകള്‍ ഉണ്ടെന്നറിയാം, ചൂണ്ടിക്കാട്ടിയതിനു പ്രത്യേകം നന്ദിയുണ്ട്.
@ തെച്ചിക്കോടന്,
വേദന മറന്നൊന്നു ചിരിക്കാം...
@ റാംജിയേട്ടന്‍,
നന്ദിയുണ്ട്, ഒരുപാട്...
@ ശ്രീ,
നന്ദി, വന്നതിനും വായിച്ചതിനും.
@ അജിത്തേട്ടന്‍,
താങ്ക്സ്...
@ മുരളിയേട്ടന്‍,
വളരെ നന്ദി.
@ mayflowers,
thanks, thanks, thanks...
@ മനു,
നന്ദി,തിരക്കിനിടയിലും വന്നു വായിച്ചതിനു.
@ കുമാരന്‍,
നന്ദി...
@ ഷബീറ്,
ReplyDeleteഹ ഹ ഹ...!
ഷബീറിന്റെ വാക്കുകള്‍ എനിക്കു പ്രചോദനമാകുന്നു...
നന്ദി...!
@ ജുവൈരിയ,
താങ്ക്സ്...
@ കമ്പര്,
നന്ദി, നന്ദി, നന്ദി..
@ ഷാജി,
മനപ്പൂര്‍വ്വമല്ല, അങ്ങിനെ സംഭവിക്കുന്നു...
@ മന്‍സൂര്‍ക്ക,
നന്ദി...
കുടമാറ്റം കലക്കി....
ReplyDeleteആരും ഉപയോഗിക്കാത്ത ഫോറിന്‍ 'ജട്ടി' അല്ലേ? ആര്‍ക്കെങ്കിലും എടുക്കാമായിരുന്നു...
ReplyDeleteനല്ല അവതരണം
ReplyDeleteറാണി പ്രിയയുടെ 'റോസ് മേരിയില്‍'
ReplyDeleteസൂചി പ്രയോഗം ആയിരുന്നു ....
paavam ഇത്താ ....ഓടിപ്പിടിച്ച് വന്നു,
കൊണ്ടു പോയ perfume ബോട്ടിലും
ഒക്കെ.....!!!!
സംഭവിച്ചത് ആണെന്ന് അറിഞ്ഞപ്പോള്‍
സങ്കടം തോന്നി .കദീസാതയെപ്പോലെ
തന്നെ ..
നന്നായി എഴുതി..ആശംസകള്‍..
നല്ല നര്‍മ്മം. കൊള്ളാം
ReplyDeleteവിശദമായി വായിക്കാൻ വരാം
ReplyDeleteബെസ്റ്റ്.
ReplyDeleteന്നാലും കദീസാത്ത....
കരിങ്കണ്ണാ നോക്കല്ലേ..
ReplyDeleteകഷ്ടം ജെട്ടി നഷ്ടം.
ഡാ...ഇതേതാ ഈ കദീസാത്ത...?, അന്ത്രുക്ക...?
ReplyDeleteസംഗതി പോയി, സംഗതി പോയിഎന്നു പറഞ്ഞ് തുടങ്ങിയത്
ഈ സംഭവത്തിനു ശേഷമാണോ...?
സൂപ്പര്‍ .............
ReplyDeleteഇവിടെ വന്നിട്ട് പോകാന്‍ തോന്നണില്ലല്ലോ പഹയാ.വെടിവെട്ടം കൊള്ളാം കേട്ടോ
ReplyDelete