Saturday, March 26, 2011
ഉമ്മച്ചി, ഒരു ക്ലൂ തരോ..?
വര്‍ഷപരീക്ഷ തുടങ്ങി. പാഠപുസ്തകങ്ങള്‍ വീണ്ടും വീണ്ടും മറിച്ചുനോക്കി പഠിച്ചതൊക്കെ ഒരാവര്‍ത്തികൂടി ഓടിച്ചുനോക്കി മക്കളെക്കാള്‍ ടെന്‍ഷന്‍ തലക്കുപിടിച്ചു മാതാപിതാക്കളും..! എന്റെ ഇത്തത്തയും തിരക്കിലാണ്; ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ മിച്ചുവുമായി ദിവസവുമുള്ള ഗുസ്തി ഇപ്പോള്‍ കൂടുതല്‍ നേരെത്തേയും ഉച്ചത്തിലുമായി. മിച്ചുവാണെങ്കില്‍ ഇത്തത്തയെ ദേഷ്യം പിടിപ്പിക്കുന്ന കോപ്രായങ്ങലുമായി അരങ്ങുതകര്‍ക്കുന്നു.
ഒന്നാംക്ലാസിലെ GK വിഭാഗത്തിലെ പാഠ ഭാഗങ്ങളായിരുന്നു അവനു കൂടുതല്‍ ബുദ്ധിമുട്ട്. ഇത്താത്ത എത്രയോ പ്രാവശ്യം പറഞ്ഞുകൊടുത്തിട്ടും മഹത് വ്യക്തികളുടെ പേരുകള്‍ അവന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.
"ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍...?"
ഇത്താത്ത ചോദ്യം ആവര്‍ത്തിക്കുന്നു.
"ഉമ്മിച്ചി, ഒരു ക്ലൂ തരോ...?"
കുറച്ചുനേരം ആലോചിച്ചിട്ട് മിച്ചുവിന്റെ സ്ഥിരം ചോദ്യം.
പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ മിച്ചുവിനു പറ്റുന്നില്ല. ആദ്യത്തെ അക്ഷരം കിട്ടിയാല്‍ പിന്നെ അവനു ഓര്‍മ്മയില്‍ വന്നോളും. നീല്‍ ആംസ്റ്റ്രോങ്ങ് എന്ന പേരിന്റെ തുടക്കം മറക്കാതിരിക്കാന്‍ വേണ്ടി 'ബ്ലു' കളര്‍ ഓര്‍ത്തുവെച്ചാല്‍ മതിയെന്ന ഇത്താത്തയുടെ ഐഡിയ തുടക്കത്തില്‍ വിജയമായിരുന്നു. പിന്നീട് ചോദിക്കുമ്പോഴൊക്കെ അവന്റെ ഉത്തരം ബ്ലൂ ആംസ്റ്റ്രോങ്ങ് എന്നായി മാറിയതോടെ ആ ഐഡിയ ഉപേക്ഷിച്ചു...!
പ്രശസ്ത തബലിസ്റ്റ് സാക്കിര്‍ ഹുസൈന്റെ പേരും ഇതുപോലെ മിച്ചുവിനു കീറാമുട്ടിയായി. എത്രവട്ടം പറഞ്ഞുകൊടുത്തിട്ടും അവന്റെ തലയില്‍ കേറുന്നില്ല. ഒടുവില്‍ ഇത്താത്തയുടെ മറ്റൊരു ഐഡിയ പിറന്നു...
"മിച്ചു... പാച്ചൂന്റെ വാപ്പിച്ചീടെ പേര് ഓര്‍ത്താല്‍ മതി, അപ്പൊ ഈ പേര് ഓര്‍മ്മയില്‍ വന്നോളും."
തെക്കേ വീട്ടിലെ, മിച്ചുവിന്റെ കളിക്കൂട്ടുകാരനായ പാച്ചുവിന്‍റെ വാപ്പിചിയുടെ പേര് സക്കീര്‍ എന്നാണു. പെട്ടന്ന് ഓര്‍ത്തെടുക്കാനായി ഇത്താത്ത അങ്ങിനെ ഒരു ക്ലൂ കൊടുത്തു. അത് കുറിക്കുകൊണ്ടു...!
"സാക്കിര്‍ ഹുസൈന്‍..."
മിച്ചുവിനെ ഉത്തരവും റെഡി. ഇത്തത്താക്കും തൃപ്തിയായി.
പിറ്റേന്ന്,
രാവിലെ പരീക്ഷക്കുപോകാനുള്ള തയ്യാറെടുപ്പിനിടയില്‍, ഇത്താത്ത ഒന്നുകൂടി ചില ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അതിനിടയില്‍ വന്നു, നമ്മുടെ തബലിസ്റ്റ് വിദ്വാനെ കുറിച്ചുള്ള ചോദ്യം.
മിച്ചു ഒന്ന് ആലോചിച്ചു, എന്നിട്ട് ഇത്തത്തയെ ഒന്ന് നോക്കി, പിന്നെ ഒരു ചോദ്യം....!
"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"
Subscribe to:
Post Comments (Atom)
മിച്ചുവിന്റെ ചോദ്യങ്ങളും ക്ലൂവും രസകരമായി .
ReplyDeleteഹഹഹ നല്ല രസായി അവതരിപ്പിച്ചു..ഞാനും മകനെ പഠിപ്പിക്കാന്‍ ഇത്തരം മെമ്മറി ട്രിക്സ് ഉപയോഗിക്കാറുണ്ട്...
ReplyDelete:)
ReplyDeleteഹ..ഹ... ഇപ്പൊ ഉമ്മച്ചി തലക്കിട്ട് ഒരു ക്ലൂ കൊടുത്തിട്ടുണ്ടായിരിക്കുമല്ലോ...
ReplyDeleteകുട്ടികള്‍ക്ക് പരീക്ഷയായാല്‍ മാതാപിതാക്കള്‍ക്കാണ് ടെന്‍ഷന്‍! കുട്ടികലെകൊണ്ട് എടുക്കാനാവത്ത്ത ഭാരം എടുപ്പിക്കുന്ന പോലെ!
ReplyDeleteമിച്ചുവിന്റെ അവസാനത്തെ നിഷ്കളങ്കമായ ചോദ്യം ചിരിയോടൊപ്പം ചിന്തയും ഉണര്‍ത്തുന്നു.
ക്ളൂ തകര്‍പ്പന്‍ ...മിച്ചുവിന്റെ ഉത്തരങ്ങള്‍ അതിലും തകര്‍പ്പന്‍ ...പിള്ളാരെ പഠിപ്പിക്കല്‍ ഒരു മല്ല് തന്നെ..
ReplyDeleteബെസ്റ്റ് ഉമ്മയും, അതിലും ബെസ്റ്റ് മകനും
ReplyDeleteഒരു ക്ലൂ തരൂ, പ്ലീസ്...
ReplyDeleteപാവം മിച്ചു.:)
ReplyDeleteഹ ഹ ഹ .. ഇനി മേലാൽ ക്ളൂ കൊടുക്കരുത് ...
ReplyDeleteഹി ഹി .. രസായി ...
ReplyDeleteഹിഹിഹി....!!
ReplyDeleteരസായിട്ടാ.........!!!
:)
‘സരിഗമ’യിൽ എം ജി ശ്രീകുമാർ കൊടുക്കുന്നതുപോലെ ഉത്തരം തന്നെ ക്ലൂ കൊടുത്താലോ...?
ReplyDeleteതെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"
ReplyDeleteക്ലൂ വേണം.
ha ha ....very interesting
ReplyDelete"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"
ReplyDeleteഒരു ക്ലൂ കിട്ടിയിരുന്നെങ്കി..ല്‍ല്‍ല്‍..........
ReplyDeleteബ്ലൂ ആംസ്റ്റ്രോങ്ങ് ! അത് കലക്കി :D
ReplyDeleteചിരിപ്പിച്ചല്ലോ..
ReplyDeleteനീല്‍ ആംസ്റ്റ്രോങ്ങ്ന് ഒരു ക്ലൂ പറഞ്ഞു കൊടുത്ത ഓര്‍മ്മ വന്നു...blue arm strong എന്ന്...ഹോര്‍ലിക്സ് കുടിയ്ക്കുന്ന മക്കള്‍ക്ക് നല്ല ഇഷ്ടായിരുന്നു ഈ ക്ലൂ...
ഇത്തരം കുഞ്ഞ് രസങ്ങള്‍ വായിയ്ക്കാന്‍ തന്നെ നല്ല രസാ..നന്നായിരിയ്ക്കുന്നൂ ട്ടൊ.
ഇത്താത്തയുടെ ക്ലൂകള്‍ നീണാള്‍ വാഴട്ടെ..
ReplyDeleteനന്നായി ക്ലൂ...
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteമിച്ചു കൊള്ളാലോ..
ReplyDeleteചിരിപ്പിച്ചു കെട്ടോ എഴുത്ത്.
മിച്ചു ആളൊരു താരമാണല്ലേ?
ReplyDeleteഅടിപൊളിയായി..
ReplyDeleteവാ വാ :)
ReplyDelete"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?" നന്നായിരിക്കുന്നു.......
ReplyDeleteനല്ല സരസമായ അവതരണം.......ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാക്കുകള്‍.......
മിച്ചുവും ഉമ്മയും കലക്കി......ആശംസകള്‍....
ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇതേപോലെ തന്നെയിരുന്ന് ചിരിച്ചിട്ടേയില്ല. അതുപോലെ എനിയ്ക്ക് ഈ നര്‍മ്മം രസിച്ചു. ആ നിഷ്കളങ്കമായ മുഖവും ആ ചോദ്യവും എന്‍റകണ്ണിനു മുമ്പില്‍ തന്നെ നില്‍ക്കുന്നു. കൊള്ളാം. നന്നായി എഴുതി. ഒപ്പം ഒരു ഓര്‍മ്മയും. ഓര്‍ഗാനിഖ്‍ കെമിസ്ട്രി പണ്ട് കോളേജില്‍ പഠിപ്പിച്ചിരുന്ന നല്ലവനായ ഞങ്ങളുടെ അദ്ധ്യാപകന്‍ ഇതേപോലെ ക്ലൂ കരുമായിരുന്ന. ഇക്‍്വേഷന്‍ ഓര്‍ത്തിരിക്കാന്‍.ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ReplyDeleteകലക്കി മച്ചാ
ReplyDeleteകുഞ്ഞുങ്ങളുടെ സംസാരം നല്ല രസാ..... നിഷ്കളങ്ക വാക്കുകളേ അവരില്‍ നിന്ന് വരൂ
ReplyDeleteഐ ലൈക് ഇറ്റ്
(കുഞ്ഞു വായിലെ വലിയ വാക്കുകളെ ഒട്ടും ഇഷ്ട്ടമല്ലാ)
ഇത്തരം പൊടിക്കൈകളിലൂടെ കുട്ടികളുടെ ഓര്‍മ ശക്തി നില നിര്‍ത്താനാവൂ.
ReplyDeleteഎന്തു ചെയ്യാം അതിങ്ങനെയും ആയി അല്ലേ.
ക്‍ളൂ കൊള്ളാം.
ഇഷ്ടാ കലക്കീട്ടുണ്ട് ട്ടാ..
ReplyDeleteഉം..മായയുടെ ബ്ലോഗ് മാത്ര്മാണ് തളിക്കുളംകാരുടേതെന്ന് ഞാന്‍ ചുമ്മാ ധരിച്ചുവെച്ചേക്കുകയായിരുന്നു..
വായിക്കാന്‍ താമസിച്ചു പോയി ഷമീര്‍ .. അവസാന ചോദ്യം അടിപൊളി .;-)
ReplyDelete