Tuesday, May 3, 2011

ഓര്‍മകളില്‍ ഒരു സുഗന്ധം...!



ഓര്‍മകളില്‍ ഒരു സുഗന്ധം...!!!

ബാല്യത്തിന്റെ വര്‍ണങ്ങളില്‍ ഇതിന്റെ സാന്നിധ്യം ഏറെയായിരുന്നു...!
വാശിപിടിച്ചും കരഞ്ഞും
മുതിര്‍ന്നവരുടെ കയ്യില്‍നിന്നും
ഇത് സ്വന്തമാക്കുമ്പോള്‍
അതിരറ്റ സന്തോഷമായിരുന്നു...
പിന്നീട്, സ്വന്തമായി ഉണ്ടാക്കാന്‍
പഠിച്ചപ്പോള്‍ അതിലേറെ വലുതില്ലെന്ന ഭാവമായിരുന്നു...!
ഓടി തളരുമ്പോഴും,
ഒരു വിശ്രമത്തിന് ശേഷം
പിന്നെയും മുറ്റത്തും പറമ്പിലും
ഓടി നടക്കുമ്പോഴും
ഈ ബാല്യം ഇത്രയ്ക്കു
ആനന്ദമായി അനുഭവപെട്ടിരുന്നോ..?
രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍
അരികത്തു പാര്‍ക്ക് ചെയ്തു വെച്ചിരുന്ന ഈ
ഓലപമ്പരം പിറ്റേന്ന്
വാടിതലരുമ്പോള്‍ ഒഴിവാക്കാന്‍
ഏറെ മടിതോന്നിയിരുന്നു..!

കുട്ടിക്കാലത്തിന്റെ
നന്മകള്‍ക്കൊപ്പം
നമ്മളെയും വിട്ടകന്ന
ഈ ഓലപമ്പരത്തിന്റെ
ഓര്‍മകള്‍ക്ക് മുന്നില്‍
ഒരുനിമിഷം...

47 comments:

  1. ഓര്‍മകള്‍ക്കെന്തു സുഗന്ധം !! :)

    ReplyDelete
  2. ഓലപമ്പരം,ഓലപീപ്പി,കുരുത്തോല മയീൽ,...
    എല്ലാം ഓര്‍മകളില്‍ ഒരു സുഗന്ധം പേറുന്നവ തന്നെ

    ReplyDelete
  3. ഇവിടെ വെടിവട്ടം കേള്‍ക്കാനെത്തിയപ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ സുഗന്ധം പരത്തിയല്ലോ...!

    ReplyDelete
  4. ശരിയാ ഷമീര്‍. ..സ്വന്തമായി ഓല പമ്പരം ഉണ്ടാക്കാന്‍ പഠിച്ചപ്പോള്‍ ഉണ്ടായ സന്തോഷം..അതുന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്.. കൊള്ളാം ..രസകരമായ ഓര്‍മ്മ..

    ReplyDelete
  5. ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

    nice memoirs..

    ReplyDelete
  6. നാട് വിട്ട് മറു നാട്ടിലാകുമ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് സുഗന്ധം കൂടും.

    ReplyDelete
  7. ഓല പമ്പരം കൊണ്ട് കളിച്ചിട്ടില്ല , അതുണ്ടാക്കാനും അറിയില്ല ...
    എന്നാലും ഈ ഓര്‍മ്മകള്‍ ഇഷ്ടായി...

    ReplyDelete
  8. ഹായ് ഓലപംബരം ! ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് കൂടി പറഞ്ഞെങ്ങില്‍ ഇപ്പോഴത്തെ കുട്ടികള്‍ ഈ ബ്ലോഗ്‌ ഗൈഡ് ആക്കിയേനെ .

    ReplyDelete
  9. നല്ല സുഗന്ധം.

    ReplyDelete
  10. നല്ല ഓർമ്മകൾ തന്നെ.
    ഈയിടെ ഒരു കൂട്ടുകാരി ഓല കൊണ്ട് തത്തുമ്മയെ ഉണ്ടാക്കി സമ്മാനിച്ചു... ഒരുപാട് സന്തോഷിപ്പിച്ച ഒരനുഭവമായിരുന്നു അത്. അവൾക്ക് തത്തുമ്മയെ ഉണ്ടാക്കാൻ പാകത്തിൽ ഓല കീറിക്കൊടുത്തതാരാണെന്നറിയാമോ? ഈ ഞാൻ......

    ReplyDelete
  11. നല്ല സുഗന്ധം ഈ ഓര്‍മ്മകള്‍ക്ക് !

    ഓല കൊണ്ട് പന്ത് ഉണ്ടാക്കുമായിരുന്നു പണ്ട്...!

    ReplyDelete
  12. ഈ ഓര്‍മ്മകളുടെ ഓലപമ്പരം എനിക്കും ഇഷ്ടായി ഷമീര്‍.

    ReplyDelete
  13. ഓല പമ്പരം...ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...നല്ല ഓര്‍മ്മകള്‍ ഷമീര്‍..:)

    ReplyDelete
  14. ഷമീര്‍....നന്നായി ഈ എഴുത്ത്...
    ആ ബാല്യകാലം എത്ര മാധുര്യമുള്ളതാണെന്ന് ഇപ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുള്ളൂ....
    വേറൊന്നും കൊണ്ടല്ല....ഇപ്പോഴല്ലേ, പെണ്ണ് കെട്ടി, കുഞ്ഞുകുട്ടിപരാധീനങ്ങളായത് :-)

    ReplyDelete
  15. ഓര്‍മ്മകളില്‍ എന്നും മധുരിതമായ ബാല്യ കൌമാരങ്ങളുടെ കളിമുറ്റത്തേക്ക് ഒരു മടക്കയാത്ര ഇനി സാധ്യമല്ലെങ്കിലും ആ ഓര്‍മ്മകള്‍ എന്നും ആനന്ദം തരുന്നതാന്‍. ഇവിടെ കുറഞ്ഞ വരികളില്‍ ഷമീര്‍ വരച്ചിടുന്നതും അത് തന്നെ. പോസ്റ്റ് ഉഷാറായി കേട്ടോ ഷമീര്‍ ഭായി. ഇനിയും വരാം.

    ReplyDelete
  16. ഓര്‍മ്മകളുടെ സുഗന്ധം അതിമനോഹരം...

    ReplyDelete
  17. ഒരു നിമിഷം ആ ഓർമ്മകളിലേക്ക് കൊണ്ടുപോയി ഈ വരികൾ.

    ReplyDelete
  18. ബാല്യകാല ജീവിതം അതിമനോഹരം.

    ReplyDelete
  19. ഇപ്പോളോലപമ്പരം ഓലപ്പന്തും ഒന്നും എവിടേയും കാണാനില്ലല്ലോ. ഒന്നു കൂടി ആ ഓലപ്പമ്പരം കാട്ടിതന്നതിന് നന്ദി.

    ReplyDelete
  20. ഓര്‍മ്മക്‍ളുടെ സുഗന്ധം...അത് കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അനുഭവിച്ചു. എന്റെ മോന് ഞാന്‍ ഉണ്ടാക്കി കൊടുത്തു ഈ ഓലപ്പമ്പരം. ഇത് മാത്രമല്ല, വാച്ച്, മോതിരം അങ്ങനെ പലതും. ഷമീര്‍ വീണ്ടും അത് ഓര്‍മ്മിപ്പിച്ചു. ദുഷ്ടന്‍! :-)

    ReplyDelete
  21. ഓലപ്പമ്പരം ഓര്‍മ്മയിലെ
    ബാല്യത്തിന്‍റെ പ്രതീകമാണ്
    തിരിച്ചു വരാത്ത
    കാലത്തിന്‍റെ ശേഷിപ്പും!

    ReplyDelete
  22. വളരെ സത്യമാണ് ഇതിലെ വരികൾ. ഇത് വായിച്ചപ്പോൾ മനസ്സിലോടിയെത്തിയത് ദാ ഇതാണ്. ആശംസകൾ. ഇനിയും കാണാം.

    ReplyDelete
  23. ഓലപമ്പരം...ഓര്‍മ്മകള്‍

    ReplyDelete
  24. ഓര്‍മ്മകള്‍ മരിക്കുമോ?

    ReplyDelete
  25. ഓലകൊണ്ട് വാച്ചും പമ്പരവും കണ്ണടയും പ്ലാവില വെച്ച് തൊപ്പിയും എല്ലാം കൂടി നല്ല കുറെ ഓർമ്മകൾ ആ ഓർമ്മകൾക്ക് മണ്ണിന്റെ ഗന്ധമായിരുന്നില്ലെ...... ഇലകളും മണ്ണും വെള്ളവും കൂട്ടികുഴച്ച് ചിരട്ടയിൽ കറികൂട്ടുണ്ടാക്കി മൂന്നു കല്ലുകൾ കൂട്ടി വെച്ച അടുപ്പിൽ വെച്ച് അതിളക്കുവാൻ പ്ലാവിലയു ടെ സ്പൂണും . മണ്ണുകൊണ്ടുള്ള പുട്ടും കളികൂട്ടുകാരുമായുള്ള ഇണക്കവും പിണക്കവുമെല്ലാം ഈ ഇത്തിരി വരികൾക്കിടയിലൂടെ ഞാൻ വായിച്ചെടുത്തു ആ ഓർമ്മകളിലേക്ക് ഞാനും ഓടി ഈ പമ്പരവും കയ്യിലേന്തി കറക്കിക്കൊണ്ട് .. നാട്ടിൽ പോയപ്പോൾ ഞാനും ഉണ്ടാക്കി ക്കൊടുത്തു എന്റെ മക്കൾക്ക് ഓലപ്പമ്പരം കൂടാതെ വാഴയുടെ കൈവെട്ടിയുണ്ടാക്കുന്ന കടകടയും അതിനു വായനക്കാർ എന്തു പേരിൽ വിളിക്കുമെന്നറിയില്ല... നല്ല കുറെ ഓർമ്മകൾ ..,നാം ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി..

    ReplyDelete
  26. ബാല്യത്തിന്‍റെ മണങ്ങള്‍ എന്നും നമ്മെ പിന്തുടരുന്നു.

    ReplyDelete
  27. ബാല്യത്തിന്റെഏതോ ഇടവഴികളിലേക്ക്
    കൂട്ടിക്കൊണ്ടുപോയ്ി
    നല്ല പോസ്റ്റ്

    ReplyDelete
  28. കണ്ടു പരിചയമേയുള്ളൂ കുട്ടികൾ ഈ പമ്പരം വച്ച് കളിക്കുന്നത്....ഒരു കുട്ടിക്കാലം മനസ്സിൽ മിന്നി മാഞ്ഞു...കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...

    ReplyDelete
  29. രമേശേട്ടാ നന്ദിയുണ്ട്, ആദ്യമായി തന്നെ.
    മുരളിയേട്ടാ, ഓര്‍മകളുടെ സുഗന്ധം.
    ശ്രീ, താങ്ക്സ്.
    കുഞ്ഞൂസ്, തീരാന്‍ ഇഷ്ടപെടാത്ത സുഗന്ധം.
    ഏപ്രില്‍ ലില്ലി, ആ ഓര്‍മ്മകള്‍ തന്നെയാണ് നമ്മുടെ കൂട്ടും.
    mayflowers, സത്യം.
    കാര്ന്നോര്‍, താങ്ക്സ്.
    ഹാഷിക്ക്, തീര്‍ച്ചയായും.
    ലിപി രഞ്ചു, ശരിക്കും നഷ്ടമായ വസന്തകാലം.
    പ്രിയാഗ്, ഹ ഹ ഹ.. നന്ദി.

    ReplyDelete
  30. മുല്ല, നന്ദി.
    echumukutty, ഇപ്പഴും മറന്നിട്ടില്ല, അല്ലെ...?
    വില്ലജുമേന്‍, നന്ദി ഒരായിരം.
    ചെറുവാടി, നന്ദിയുണ്ട് കേട്ടോ...
    jazmikkutty, നന്ദി ഉണ്ട്ട്ടോ...
    ചാണ്ടിക്കുഞ്ഞു, ഹ ഹ ഹ.. സത്യം.
    അക്ബര്‍ക്ക, നന്ദി,അക്ബര്‍ക്ക.
    ഷബീര്‍, സത്യമാണ്.
    മൊയ്ദീന്‍ ഭായി, താങ്ക്സ്..
    തെച്ചിക്കോടന്‍, അതിമനോഹരം.
    കുസുമം ആര്‍ പുന്നപ്ര, നല്ല അഭിപ്രായത്തിന് നന്ദി.

    ReplyDelete
  31. ഷാബു, ഹ ഹ ഹ... നന്ദി.
    MT Manaf, തീര്‍ച്ചയായും...
    ഹാപ്പി ബാച്ച്ലെഴ്സ്, താങ്ക്സ്.
    അജിതേട്ടാ, നല്ല ഓര്‍മ്മകള്‍...
    രാംജിയെട്ടന്‍, മരിക്കാത്ത ഓര്‍മ്മകള്‍..
    ഉമ്മു അമ്മാര്‍, നന്ദിയുണ്ട്, എന്റെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കിയതിനു...
    പ്രവാസിനി, നന്ദി, നല്ലവാക്കിനു..
    ഒരില വെറുതെ, നന്ദി.
    സീത, നന്ദി, നല്ല വാക്കിന്...

    ReplyDelete
  32. ജീവിതത്തിലെ മറക്കാനാവാത്ത കാലം...
    നന്ദി ഷമീര്‍..ആ പഴയകാലത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന്.......

    ReplyDelete
  33. നല്ല ചിന്ത. ഇത്തരമൊരു വിഷയം ആവശ്യപ്പെടുന്ന ലാളിത്യം നന്നായി വന്നിട്ടുണ്ട് വരികളിൽ. എങ്കിലും വാക്കുകൾ കുറച്ചുകൂടി ആലങ്കാരികമാക്കാമെന്ന് തോന്നി ചിലയിടങ്ങളിൽ.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    satheeshharipad.blogspot.com

    ReplyDelete
  34. എനിക്ക് ഓല കൊണ്ട് ബാങ്ക് കൊടുക്കുന്ന മുക്രിയെ ഉണ്ടാക്കാനറിയാമായിരുന്നു.
    അതൊരു സൂത്രമാണ്.എന്‍റെ മോന് ഇപ്പൊ രണ്ടു വയസ്സ്.അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോ അതൊന്ന് അവനെ പഠിപ്പിക്കണം..

    ReplyDelete
  35. സ്മൃതി മധുരം ...
    ഭാവുകങ്ങള്‍..
    വഴിയെ വരാം,,,

    ReplyDelete
  36. ഓര്‍മ്മകളിലെ പച്ചപ്പ്‌.

    ReplyDelete
  37. ഓല പമ്പരം ഓട്ടി ഓലപീപ്പി വിളിച്ച് അങ്ങിനെ ഇന്നത്തെ തലമുറക്ക് അറിയാൻ കഴിയാതെ പോകുന്ന പലതും...

    ReplyDelete
  38. :)
    കയ്യെത്തും ദൂരെ ഒരു കുട്ടികാലം.... മഴവെള്ളം പോലെ....ഒരു കുട്ടികാലം

    കുറേ ഓര്‍മ്മകളും, ഒരുപാട് സന്തോഷവും മനസ്സില്‍ തോന്നി ബ്ലോഗ് കണ്ടപ്പൊ. നന്ദി.
    ഗ്രാമത്തിന്‍‍റെ പഴ ശീലങ്ങളും, കളികളും, കളിപ്പാട്ടങ്ങളും മടുക്കാത്ത കുറേ കുഞ്ഞുങ്ങളുണ്ട് നാട്ടില്‍. പക്ഷേ ഒരു പച്ചതെങ്ങോല കിട്ടാന്‍ രാമേട്ടന്‍ വരണം. തെങ്ങൊക്കെ വളര്‍ന്ന് മുട്ടനായീന്നെ. ;)

    ReplyDelete
  39. നന്ദീ ട്ടൊ...സന്തോഷവും...ഒരു ചാറ്റല്‍ മഴ നനഞ്ഞ പ്രതീതി.

    ReplyDelete
  40. ഈ നോസ്റ്റാൾജ്യാ ഇഷ്ടായിട്ടോ :D

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...