Tuesday, April 12, 2011

സാക്ഷി.




ഇരിക്കുന്നത് ദൈവങ്ങളുടെ
ദൃശ്യ വലയത്തിലെങ്കിലും
കേഴുന്നത് ഒരുനേരത്തെ
വിശപ്പടക്കാനാണ്...!

കാത്തിരിക്കുന്നത്
വിശ്വാസികളെ ആണെങ്കിലും
കാത്തുകിടക്കുന്നത്
വിശ്വാസത്തിന്റെ പ്രഭയാണ്...!!

ചായം ചാര്‍ത്താന്‍
മറന്നുപോയ ഈ
കുരുന്നിന്റെ നിറമില്ലാതൊരു
ജീവിതത്തിന്നു മുന്നില്‍
ദൈവങ്ങള്‍
തന്നെ സാക്ഷി...!!!

ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത
ഒരു ബാല്യത്തിന്റെ
നോവ്‌ നിറയുന്ന
നൊമ്പര കാഴ്ച...!!!!

(ചിത്രം കണ്ടപ്പോള്‍ തോന്നിയ ഒരു ചിന്ത.)

36 comments:

  1. Good. The same picture inspired me also. but in a different way..

    ReplyDelete
  2. നല്ല ചിന്ത..
    സാബുവിനെയും ഈ ചിത്രമാണോ കവിത എഴുതിപ്പിച്ചത്..

    ReplyDelete
  3. ആ‍ദ്യവരികൾ ഇഷ്ടമായി.

    ReplyDelete
  4. റെന ഫാത്തിമ മോളുടെ ബാപ്പാ,
    കവിതയെക്കുറിച്ച് പറയാന്‍ ഞാനാളല്ല. എങ്കിലും വരികളിലൂടെ പറഞ്ഞ ആശയം എനിക്കിഷ്ടപ്പെട്ടു!
    ദൈവങ്ങളുടെ മുമ്പിലിരിക്കുന്ന ഈ കുരുന്നിനെ 'ഒരു കള്ളത്തി അണ്ണാച്ചിപ്പെണ്ണിന്റെ പെണ്ണ്'എന്ന നിലയില്‍ കാണാതെ സ്വന്തം മോളെപ്പോലെ കണ്ട നല്ല മനസ്സിന് ഒരായിരം നന്ദി!!

    ReplyDelete
  5. വളരെ നന്നായി എഴുതി...എനിക്കിഷ്ട്ടമായി കവിത...

    ReplyDelete
  6. "ഇരിക്കുന്നത് ദൈവങ്ങളുടെ
    ദൃശ്യ വലയത്തിലെങ്കിലും
    കേഴുന്നത് ഒരുനേരത്തെ
    വിശപ്പടക്കാനാണ്"


    മനോഹരമായ , അര്‍ത്ഥവ്യാപ്തിയുള്ള ഈ വരികള്‍ തന്നെ പറഞ്ഞു എല്ലാ കാര്യവും.
    വളരെ നന്നായി ഷമീര്‍.

    ReplyDelete
  7. നന്നായി ഷമീര്‍... ചെറുതെങ്കിലും ഒരുപാട് ചിന്തിക്കാന്‍ വക നല്‍കുന്ന കവിത...

    ReplyDelete
  8. നമുക്ക് ചുറ്റിലും നടക്കുന്ന സത്യം ... ആദ്യ വരികൾ വളരെ ഇഷ്ട്ടായി.. ( ചായം ചാര്‍ത്താന്‍
    മറന്നുപോയ ഈ
    കുരുന്നിന്റെ നിറമില്ലാതൊരു
    ജീവിതത്തിന്നു മുന്നില്‍
    ദൈവങ്ങള്‍
    തന്നെ സാക്ഷി...!!!)
    ഈ വരികൾ ഒന്നു കൂടി നന്നാക്കാമായിരുന്നു..... എനിക്കു തോന്നിയതാണു കേട്ടോ .അറിവില്ലായ്മയിൽ കുരുത്തത്..ആശംസകൾ..

    ReplyDelete
  9. അലയാൻ ചില ദൈവ വിളികൾ..

    ReplyDelete
  10. ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ഒരു ബാല്യത്തിന്റെ
    നോവ്‌ നിറയുന്ന നൊമ്പര കാഴ്ച...!

    ReplyDelete
  11. വളരെ നന്നായി ഷമീര്‍.

    ReplyDelete
  12. നൊമ്പരമൂറുന്ന കാഴ്ച
    നല്ല അര്‍ത്ഥവത്തായ വരികള്‍

    കവിത ഇഷ്ടായീ...

    ReplyDelete
  13. നല്ല ചിന്ത...താങ്കളില്‍ സഹാനുഭൂതിയുള്ള ഒരു മനുഷ്യനെ ഞാന്‍ കാണുന്നു...

    ReplyDelete
  14. ചിത്രത്തില്‍ നനവ്‌ പരത്തിയ നല്ല ചിന്ത..

    ReplyDelete
  15. ഒരു ദൈവത്തിന് 100 രൂപാ.
    രണ്ട് ദൈവത്തെയെടുത്താല്‍ 175.
    മൂന്ന് ദൈവത്തെ ഒരുമിച്ച് വാങ്ങിയാല്‍ 200 രൂപയ്ക്ക് തരാം സാറേ.

    ദൈവമേ, ചില സമയത്ത് നിനക്ക് ഒരു റൊട്ടിയുടെ രൂപമാകുന്നു.

    ReplyDelete
  16. ദൈവം ചായം ചാര്‍ത്താന്‍ മറന്നുപോയ ജീവനുകള്‍ ....ഇതിനും സാക്ഷി നമ്മള്‍ ....വേദനിപ്പിക്കുന ഇത്തരം കാഴ്ചകള്‍ കണ്ടു മരവിക്കുമ്പോള്‍ മനസ്സ് അറിയാതെ ചോദിക്കും എന്തിനു ഇങ്ങനെയും ഒരു സൃഷ്ടി ?ചോദിയ്ക്കാന്‍ അര്‍ഹതയില്ല ....നമുക്ക് മുന്നില്‍ ഇവര്‍ ഒരു ചോദ്യ ചിഹ്ന്നമായി എന്നും ....ഹൃദയത്തില്‍ തട്ടിയ കാഴച്ചയും വരികളും ....

    ReplyDelete
  17. നന്ദി, ഷീബ ചേച്ചി... ആദ്യത്തെ കമന്റിനു.
    നന്ദി, ഷാബു ചേട്ടാ... നല്ല വാക്കിന്.
    നന്ദി, ex-pravasini... വായിച്ചതിനും കമന്റിയതിനും.
    നന്ദി, echmukutty.... നല്ല വാക്കിന്.
    നന്ദി, ശങ്കരേട്ടന്‍.... വാക്കുകല്‍ക്കധീതം.
    നന്ദി, jazmikkutty... നല്ല പറച്ചലിനു.
    നന്ദി, ചെറുവാടി... വാക്കുകള്‍ക്കധീതം.
    നന്ദി, വില്ലജ്മാന്‍... നന്ദി.
    നന്ദി, ഷബീര്‍.... നിന്റെ വാക്കുകള്‍ ഇപ്പോഴും മനം നിറക്കുന്നു.
    നന്ദി, ഉമ്മു അമ്മാര്‍.... ഇതെന്റെ ആദ്യ ശ്രമമാണ്, ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു.
    നന്ദി, യൂസഫ്പ... നന്ദി.

    ReplyDelete
  18. ഷമീറിന്റെ ഉള്ളിലെ കവിയെ അല്ല ഞാന്‍ വിലയിരുത്തുന്നത്
    സഹജീവിയുടെ ദുരവസ്ഥ കാണുമ്പോള്‍ നീറുന്ന ആ മനസിനെയാണ് ...ഇഷ്ടപ്പെട്ടു

    ReplyDelete
  19. അതൊക്കെ ബിംബങ്ങളല്ലേ, "ദൈവങ്ങള്‍" അല്ലല്ലോ.അറിവും സ്കൂളും തമ്മിലുള്ള ബന്ധമേ അവയ്ക്കും ദൈവത്തിനും തമ്മിലുള്ളൂ.

    ReplyDelete
  20. ചിത്രത്തില്‍ കാണുന്ന ദയനീയത കണ്ണ് നനയിക്കുന്നു.
    വരികള്‍ ഉള്ളില്‍ കൊളുത്തിപ്പിടിക്കുന്നതും..
    ആശംസകള്‍.

    ReplyDelete
  21. ദൈവങ്ങളെ നിറം പൂശി വില്‍ക്കാനുള്ളതാനെന്നു അനുഭവത്തിലൂടെ അറിയുന്നോള്‍
    ഓരോ ദിവസവും ഓരോ വിശ്വാസിയും ദൈവത്തിനു വില പേശുന്നതും
    ആദായ വിലയ്ക്ക് പൊതിഞ്ഞു കൊണ്ട് പോകുന്നതും കാണുന്നോള്‍..
    ദൈവമേ നിന്നെ ഒന്ന് വിറ്റു പോയിരുന്നെങ്കില്‍ എന്നാശിക്കുന്ന ഇളം മനസ്
    .എന്നെ ഒന്ന് വിറ്റു പോയിരുന്നെങ്കില്‍ എന്നാശിക്കുന്ന ദൈവവും

    ReplyDelete
  22. നോവിക്കുന്ന ചിത്രവും വരികളും....

    ReplyDelete
  23. കവിതയെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല. പക്ഷെ ചിന്തിപ്പിക്കുന്ന വിഷയം.

    ReplyDelete
  24. ചായം നിറഞ്ഞ ഒരു ഭാവി ഈ കൊച്ചിനുൻടാകട്ടെ....
    നല്ല ചിന്ത,, ആശംസകൾ

    ReplyDelete
  25. ഇത് പോലെ ഉള്ള ഒരു ചിത്രമല്ല ഒരായിരം ചിത്രങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്

    ReplyDelete
  26. സാബുവിന്‍റ കവിതയ്ക്കും പ്രമേയം ഇതു തന്നെ ആയിരുന്നല്ലോ.
    അസ്സലായിട്ടുണ്ട്. ആ ചിത്രവും കവിതയും

    ReplyDelete
  27. മനസ്സ് നൊന്തു...കാണാതെ പോകുന്ന തെരുവോരത്തെ ബാല്യങ്ങൾ...കണ്ണു നനയിച്ചു...

    ReplyDelete
  28. എത്ര വിളിച്ചാലാണ്
    ദൈവം കാത് തുറക്കുക....
    ശരിക്കും നൊമ്പര കാഴ്ച തന്നെ..

    ReplyDelete
  29. നല്ല അർഥവത്തായ കവിത...ആശംസകൾ

    ReplyDelete
  30. കവിയുടെ സന്മനസ്സിന് അഭിനന്ദനങ്ങള്‍..:)

    ReplyDelete
  31. നന്നായി എഴുതി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  32. വില്‍ക്കാനുണ്ട് ദൈവങ്ങള്‍..

    ReplyDelete
  33. ഒരുപാടു നന്നായി,മനസ്സില്‍ തട്ടുന്ന വരികള്‍ .....

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...