Monday, January 31, 2011

കിനാവ്...

ഉത്തരം കിട്ടാത്ത ഒരു സമസ്സ്യയാണ് നമ്മുടെ ജീവിതം...! പരകോടി മനുഷ്യ ജന്മങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതം അനസ്യൂതമായി നീങ്ങികൊണ്ടിരിക്കുന്നു...!
നാം പെട്ടന്നൊന്നും തിരിച്ചറിയാത്ത ഒരു താളത്തില്‍, രാഗത്തില്‍, ലയത്തില്‍ അത് അനന്തമായ കാലപ്രവാഹത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു...
നമുക്കിഷ്ടമുള്ളതും, ചിലപ്പോള്‍ ഏറ്റുവാങ്ങാന്‍ വൈമനസ്സ്യമുള്ളതുമായ ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷികള്‍ ആകേണ്ടിവരുന്നു...
ഇതിനിടയില്‍ വളരെ അപൂര്‍വ്വമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ നാം ധാരാളം കിനാവ്‌ കാണുന്നു...!
കിനാവ്‌...,
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങളെ പോലെ നേരവും കാലവും ഒന്നും നോക്കാതെ അപ്പൂപ്പന്താടികളെ പോലെ അവ പറന്നു നമ്മുടെ മനസ്സിലെത്തുന്നു...
ആ സമയം നാം നമ്മെ മറക്കുന്നു, ദുഃഖങ്ങള്‍ മറക്കുന്നു, എല്ലാം മറക്കുന്നു...
പിന്നെ പതുക്കെ കിനാവിന്റെ മഞ്ചലില്‍ യാത്രയാവുകയായി...
എന്തെല്ലാം കിനാവുകളാണു ചിന്തയില്‍ വന്നു നിറയുന്നത്. ഒരുപാട് വര്‍ണങ്ങള്‍ നിറഞ്ഞ കിനാവുകള്‍...

കാണാത്ത കാഴ്ചക്ക്, സങ്കല്‍പ്പത്തിലെ ഏതോ സ്നേഹത്തീരത്തേക്കുള്ള യാത്രക്ക്, കേള്‍ക്കാത്ത ഒരു മധുരമായ ഗാനത്തിന്, നുണയാത്ത ഒരു മധുരത്തിന്, അറിയാത്ത ഒരു നൊമ്പരത്തിനു, ഒരിക്കലും അണയാത്ത ഒരു നുറുങ്ങുവെട്ടത്തിനു, ഒരിക്കലും അവസാനിക്കാത്ത ഒരു സാമിപ്യത്തിന്, ഒരു സ്പര്‍ശത്തിനു, ഒരു സാന്ത്വനത്തിന്...
കിനാവുകള്‍ അവസാനിക്കുന്നേയില്ല...!
നാം അങ്ങിനെ ഗഗന വീഥിയിലൂടെ
പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ വാര്‍മുകിലിലേറി യാത്രയാവുകയാണ്...
നമ്മെയും കടന്നു നേര്‍ത്ത ചിറകടികളോടെ കടന്നുപോകുന്ന ദേശാടനപക്ഷികള്‍...

ആളൊഴിഞ്ഞ ഒരപരാഹ്നതില്‍ പാട വരമ്പിനരികിലൂടെ കൂവി തിമിര്‍ത്തു കടന്നുപോകുന്ന തീവണ്ടിപോലെ ഒടുവില്‍ കിനാവും കടന്നുപോകുന്നു...
ഈ കിനാവുകള്‍ അനന്തമായി കൂട്ടിമുട്ടാതെ കിടക്കുന്ന റെയില്‍ പാളങ്ങള്‍ പോലെയാണെന്ന് ഇനിയും നാം തിരിച്ചറിയുന്നില്ല...!

20 comments:

 1. നല്ല സ്റ്റച്ചറുള്ള എഴുത്താണ് .പക്ഷെ പറയാൻ ശ്രമിച്ചതു എന്താണ് എന്നറിയില്ല. നാം തിരിച്ചറിയുന്നില്ല.. എന്നു പറയുന്നതാണ് സന്ദേശമെങ്കിൽ അതു തെറ്റാണ്. തിരിച്ചറിയുന്നുണ്ട് പക്ഷേ തിരുത്തുവാൻ നമ്മൾ നമ്മൾ തയ്യാറകുന്നില്ല എന്നതാണ് ശരി.

  ReplyDelete
 2. ♫♪ ഞാനും വരട്ടേയോ നിന്റെ കൂടെ... :)

  ReplyDelete
 3. എത്ര തിരിച്ചറിവ്‌ വന്നാലും കിനാവുകള്‍ കിനാവുകളായി തന്നെ തുടരും.

  ReplyDelete
 4. നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് മാര്‍ഗരേഖ. തീര്‍ച്ചയായും കുറവുകള്‍ പരിഹരിച്ചുകൊണ്ട് ഇനിയും ഞാന്‍ വരും.  (പാവപെട്ടവന്...) നന്ദി...!

  ഹാഷിം,
  എല്ലാവര്ക്കും സ്വാഗതം....

  ReplyDelete
 5. ശ്ശ്... ശ്ശ്...!
  രാംജി ഭായി,
  ഞാനുമൊരു കിനാവ്‌ കാണട്ടെ....

  ReplyDelete
 6. "സ്വപനങ്ങളെ ...
  നിങ്ങള്‍ ഈ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
  നിശ്ചലം ശൂന്യമീ ലോകം ...."

  ReplyDelete
 7. കാല്പനികത, ഫിലോസഫി, ദര്‍ശനം എല്ലാത്തിന്റെയും ഒരു ടച്ചുണ്ടല്ലോ...

  ReplyDelete
 8. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വയലാര്‍ രാമ വര്‍മ്മയുടെ വരികളാണ് ഞാന്‍ ഓര്‍ത്തത്
  സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലേ..
  നിങ്ങളീ ഭൂമിയില് ഇല്ലായിരുന്നെങ്കില്‍ നിശ്ചലം
  ശൂന്യമീ ലോകം...
  അതെ സ്വപ്നങ്ങളാണ് ഇല്ലായിരുന്നെങ്കില്‍ എല്ലാം ശൂന്യം
  പോസ്റ്റ്‌ വ്യത്ത്യസ്തതയുണ്ട്

  ReplyDelete
 9. കിനാവിന്റെ കിന്നരികൾ മാത്രം..!
  നല്ലൊരു പൂങ്കിനാവുപോലെ സ്വപ്നതേരിലേറ്റി പോയെങ്കിലും ഒരുമുഴുവനായി കാണാത്ത പാഴ്ക്കിനാവ് പോലെയയിത് കേട്ടൊ ഷമീർ

  ReplyDelete
 10. സ്വപ്നങ്ങളും ആശകളും അല്ലേ ജീവന്റെ മിടിപ്പുകൾ...

  ReplyDelete
 11. കിനാവു കാണുന്നവര്‍ക്ക് കഥയെഴുതാന്‍ എളുപ്പം കഴിയും. ചെറിയൊരു സംഭവം കിട്ടിയാല്‍ അതിനെ മനസ്സിലിട്ടു പെരുപ്പിച്ച് കിനാവു കാണുക. കിനാവിനു പൂര്‍ണ്ണത വന്നാല്‍ അതു ബ്ളോഗിലേക്കു പകര്‍ത്തുക. അങ്ങനെയാവുമ്പോള്‍ ഷമീറിനു കിനാവു കാണാനുള്ള അവസരവും കിട്ടും, വായനക്കാര്‍ക്കു നല്ലൊരു കഥ വായിക്കാനും കഴിയും. ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്...

  ReplyDelete
 12. നന്നായിരിക്കുന്നു

  ReplyDelete
 13. nannayi ezhuthiyitundu vayikumbol oru kinavu kanda oru anubhoothi ente ella aashamsakalum

  ReplyDelete
 14. സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ നമ്മളില്ല.

  ReplyDelete
 15. Welcome to Blog world

  all the very best and love

  ReplyDelete
 16. സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളാണെന്നറിഞ്ഞു കൊണ്ടുതന്നെ കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാനും അവ പിന്നീട് പ്രാവര്‍ത്തികമാക്കാനും ശ്രമിക്കണം എന്നല്ലേ അറിവുള്ളവര്‍ പറഞ്ഞത്.

  ReplyDelete
 17. നല്ല നല്ല കിനാവുകള്‍ കാണൂ...
  അതെല്ലാം പോസ്റ്റുകളായി എഴുതൂ...
  എല്ലാ വിധ ആശംസകളും...

  ReplyDelete
 18. രമേശ്‌ ഭായി, യൂസഫ്‌ ഭായി & സാബി ബാവ...
  തീര്‍ച്ചയായും കിനാവുകള്‍ നമ്മുടെയൊക്കെ ആശകള്‍ തന്നെ...!

  അജിത്‌ ഭായ്,
  നന്ദിയുണ്ട് കേട്ടാ...

  മുരളിയേട്ടാ...
  കിനാവുകള്‍, ചിലതെല്ലാം വെറുമൊരു പാഴ്ക്കിനാവുകലായിരിക്കാം....

  സ്വപ്നസഖി, ഹൈന, ഡ്രീംസ്‌, ഇസ്മായില്‍ ഭായി, മന്‍സൂര്‍ ഭായി, തെച്ചിക്കോടന്‍...
  നന്ദിയും നിറയെ കടപ്പാടും.....

  ജിഷാദ് & റിയാസ്...
  കിനാവിന്റെ മന്ച്ചലിലേരി യാത്ര ചെയ്യലാണ് നമ്മുടെ ജീവിതം....
  സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നു, വീണ്ടും വീണ്ടും.....

  ReplyDelete
 19. കിനാവുകള്‍ പല തരമുണ്ട്.
  പകല്‍ കിനാവും, രാത്രിയിലെ കനവ്.
  ഇതൊന്നും കൂടാതെ മനക്കോട്ട കെട്ടുന്ന കിനാവ്.
  കിനാവിന്‍റെ തേരിലേറി സമയം കളയാതെ പോയി അധ്വാനിക്കൂ സോദരാ..

  ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...