Wednesday, January 19, 2011

സ്വാഗതം കൂട്ടുകാരേ...


പണ്ടെങ്ങോ എഴുതാന്‍ ബാക്കിവെച്ച ഒരു തുണ്ട് കടലാസ്...
മനസ്സിന്റെ താളില്‍ കുറിച്ചിട്ട വരികളില്‍ മഷിയുണങ്ങി തുടങ്ങിയിരിക്കുന്നു...!
അക്ഷരങ്ങള്‍ക്ക് തെളിമ നഷ്ടപ്പെട്ട് തുടങ്ങിയെന്ന തോന്നലില്‍ നിന്നാണ് എന്റെ
ഈ കടന്നുകയറ്റം. അല്ല, കൈപിടിച്ച് കയറ്റിയതാണ്...! ഒരായിരം നന്ദി,
എന്റെ പ്രിയ കളിക്കൂട്ടുകാരനും സുഹൃത്തുമായ റിയാസിന്(മിഴിനീര്‍ത്തുള്ളി)...
അവനാണെന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്...എന്റെയീ ബ്ലോഗിനെ
ഇത്രയും മനോഹരമാക്കി തന്നത്.
ഈ പേജിലെ ആദ്യാക്ഷരം അവനു സമര്‍പ്പിക്കുന്നു...!

ബുദ്ധിജീവികള്‍ക്ക് തൂലിക പടവാളാണ്;
സാധാരണക്കാരന് അക്ഷരങ്ങള്‍ കോരിയിടുന്ന മണ്ണ് വെട്ടിയും...!
പിന്നീട് എപ്പോഴെങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ മാത്രമായി
ഈ പേജില്‍ ഞാന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവെക്കുന്നു...
അങ്ങിനെ, പദാവലിയുടെ ലോകത്തേക്ക് യാത്രയാവുന്നു; സ്വപ്‌നങ്ങള്‍ മാത്രം
നിറച്ച എന്റെ ഭാണ്ഡവുമായി...

പിച്ചവെക്കുമ്പോള്‍ ഇടറി വീഴാതിരിക്കാന്‍ നിങ്ങളുടെ സാമിപ്യവും സ്പര്‍ശവും
എപ്പോഴും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂര്‍വ്വം
ഷമീര്‍ തളിക്കുളം

28 comments:

 1. സ്വാഗതം സുഹൃത്തെ.. നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete
 2. ഇവിടേക്കുള്ള ആദ്യ വരവ് എന്റെതാണോ?
  ഏതായാലും സ്വാഗതം സുഹുര്‍തെ.... എഴുത്തും വായനയുമായി ഒരു പാട് മുന്നോട്ടു നീങ്ങുക.
  മറ്റുള്ളവരെ വായിപ്പിക്കാതെ, മറ്റുള്ളവരുടെത് വായിച്ചു നേടിയെടുക്കുക.
  നല്ല എഴുത്തും, ലേഖനങ്ങലുമോക്കെയായി ഈ ബ്ലോഗ്‌ മുന്നേറട്ടെ. ഒരു പാട് ആശംസകളോടെ..
  അതിലുപരി പ്രാര്‍ഥനയോടെ..

  ReplyDelete
 3. തുടക്കം എന്‍റെ കൈ കൊണ്ടാവട്ടെ .....എല്ലാ ആശംസകളും

  ReplyDelete
 4. സ്വാഗതം ....ബൂലോകത്തേക്കും എന്‍റെ മനസ്സിലേക്കും ...


  -----------------------------------------
  പിന്നെ റിയാസിനെ വല്ലാതെ ആടുപ്പിക്കേണ്ട... പിന്നീട് ദൂ:ഖിക്കേണ്ടി വരും ..അതുകൊണ്ട് പറഞ്ഞതാ... (( അനുഭവം ഗുരു ))

  ReplyDelete
 5. ഷെമീ....
  അങ്ങിനെ നീയും ബൂലോകത്തേക്ക്...
  സ്വാഗതം കൂട്ടുകാരാ...
  സന്തോഷമുണ്ട്...
  നല്ല നല്ല രചനകളുമായി മുന്നേറാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ
  ----------------------------------
  പിന്നെ നമ്മുടെയാ പഴയ **** എന്തെങ്കിലും എഴുതിയാ
  അന്നു ഞാന്‍ നിന്റെ പേരു വെട്ടും അതീ ബൂലോകത്തില്‍ നിന്ന് മാത്രമല്ല
  ഭൂലോകത്ത് നിന്നും...ജാഗ്രതൈ....

  ReplyDelete
 6. എന്നാൽ ഇനി വെടി പറ

  ReplyDelete
 7. റിയാസ് ഇക്ക വഴിയാ എത്തിയത്

  എന്നാ അലക്കാ ആശാനെ കൊള്ളാം ഗംബീര്യം

  നല്ലമൂലയില്‍ ഇരിക്കാന്‍ ഞാനും വരാം, വെടി പൊട്ടിക്കാന്‍

  ആശംസകള്‍

  ReplyDelete
 8. ജിഷാദ്, സുല്‍ഫി, ഫൈസു, ഹംസ, റിയാസ്, ഹൈന....

  നിങ്ങള്‍ നല്‍കുന്ന ഈ സ്നേഹവും ആശംസകളും ആവേശപൂര്‍വ്വം ഞാന്‍ നെഞ്ചിലേറ്റുന്നു...!
  നന്ദി... നന്ദി...നന്ദി...

  ReplyDelete
 9. പണ്ടും, പലകാര്യങ്ങള്‍ക്കും എനിക്ക് പ്രചോദനം റിയാസ് ആയിരുന്നു...! 
  "ഈ പലകാര്യങ്ങള്‍" പിന്നീട് നമ്മുക്ക് വായിക്കാം...!
  അയ്യോപാവത്തിനു ഈ പാവത്താന്റെ നന്മകള്‍ നേരുന്നു...!

  ReplyDelete
 10. അത് ശരി അപ്പൊ നിങ്ങളും 'വെടി'യുടെ ആളാണല്ലേ? ഞാന്‍ കരുതിയിരുന്നത് ബൂലോകത്ത് വെടി വീരന്‍ എന്ന ലേബല്‍ നമ്മുടെ ചാണ്ടിച്ചനു മാത്രമേ ഉള്ളൂ എന്നാ. പക്ഷെ ഇപ്പൊ മനസ്സിലായി റിയാസം ഈ പുതിയ കൂട്ടുകാരനും ഒക്കെ അതിന്റെ ആളുകളാ അല്ലെ?
  അയ്യേ... ഷെയിം ഷെയിം.!

  ReplyDelete
 11. തുടക്കക്കാരനു ആശംസകള്‍..SULFI
  പറഞ്ഞ പോലെ ‘മറ്റുള്ളവരെ വായിപ്പിക്കാതെ,
  മറ്റുള്ളവരുടെത് വായിച്ചു നേടിയെടുക്കുക. ‘

  ReplyDelete
 12. ബൂലോകത്തേക്കു സ്വാഗതം കൂട്ടുകാരാ ...

  ReplyDelete
 13. സ്വാഗതം..
  നല്ലൊരു എഴുത്തുകാരന്റെ ശൈലി ഉണ്ട് വരികളില്‍..
  എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 14. ബൂലോകത്തേക്കു സ്വാഗതം. നല്ല നല്ല രചനകള്‍ പിറവിയെടുക്കട്ടെ! എഴുത്തിനു എല്ലാവിധ ആശംസകളും. ഇനിയും വരാം.

  ReplyDelete
 15. ഒറ്റയാന്‍, ആളവന്താന്‍, മുനീര്‍ ബായി, നൌഷാദ് ബായി, ഇസ്മയില്‍ ബായി, സ്വപ്ന സഖി, ഇസ്മയില്‍ ബായി...

  എനിക്ക് അധികം പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് കടന്നു വന്ന  പരിഭ്രമമായിരുന്നു എന്റെയുള്ളില്‍...!
  ഇപ്പോള്‍ ഒരു വെളിച്ചമായി നിങ്ങളെ ഞാന്‍ കാണുന്നു...!
  നന്ദിയും കടപ്പാടും പ്രാര്‍ഥനയും ....

  ReplyDelete
 16. സ്വാഗതം പറഞ്ഞു കഴിഞ്ഞിരിക്കുന്നു...
  ഇനി നല്ല പോസ്റ്റുകളുമായി വാ.

  ReplyDelete
 17. സ്വാഗതം നല്ല പോസ്റ്റുകള്‍ പ്രതീക്ഷീയ്ക്കുന്നു

  ReplyDelete
 18. ഇവിടെ തൂമ്പയും മണ്‍ വെട്ടിയും വാടകയ്ക്ക് കൊടുക്കപ്പെടും ...ആവശ്യമുള്ളപ്പോള്‍ പറയണേ കൂട്ടുകാരാ ....:)

  ReplyDelete
 19. give & take
  share & care

  welcome to the world of "BOOLOKAM"

  ReplyDelete
 20. ബൂലോകത്തേക്ക് സ്വാഗതം.. :)

  ReplyDelete
 21. തുടക്കമാണെങ്കിലും എഴുത്ത് കണ്ടപ്പോൾ നല്ലൊരു എഴുത്തുകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായി... വളരെ നന്നയിരിക്കുന്നു.. കാത്തിരിക്കുന്നു നല്ല നല്ല പോസ്റ്റിനായി.. അഭിനന്ദനങ്ങൾ..

  ReplyDelete
 22. സ്വാഗതം.
  ചെറിയ വരികളില്‍ നിന്ന് എഴുതാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുന്നു.

  ReplyDelete
 23. ali, kusumam, ramesh, ajith, hashim, ummu ammar, raamji....
  thanks to all....

  ReplyDelete
 24. ഇടിച്ചിടിച്ച് നിന്നാൽ പിടിച്ച് പിടിച്ഛ് കയറാം കേട്ടൊ ഗെഡീ
  ഇതാ തരുന്നൂ ...ഫുൾ സപ്പോർട്ട്....

  ReplyDelete
 25. സ്വാഗതം സുഹൃത്തെ.. നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...