നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നെ കുറിച്ച്..?
പണ്ട്...
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് എന്റെ പൂര്‍വ്വികര്‍ നിങ്ങളുടെ ഗ്രാമങ്ങളിലെത്തുന്നത്.അന്ന് നിങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ മറക്കാനാവാത്ത ഒന്നായിരുന്നെന്നു ഞാന്‍ കേട്ടിട്ടുണ്ട്...!
അക്കാലം മുതല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഞാന്‍...! ജോലി തേടി നാടിന്നു വെളിയില്‍ പോയി ജീവിച്ചിരുന്ന ഒത്തിരി 'പ്രവാസികള്‍ക്ക്', അവരുടെ കുടുംബങ്ങള്‍ക്ക് ഞാനൊരു പ്രതീക്ഷയായിരുന്നു.സ്നേഹത്തില്‍ പൊതിഞ്ഞ വിരഹ വേദനകള്‍ അക്ഷരങ്ങളായി മാറി എന്നില്‍ നിക്ഷേപിക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുയരുമായിരുന്നു...!
തിരികെ,ആശ്വാസവാക്കുകള്‍ സ്നേഹാക്ഷരങ്ങളായി വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരുന്ന അനുഭൂതിയും വാക്കുകള്‍ക്കധീതം. നിങ്ങളുടെ പ്രതീക്ഷകളും ആകാംക്ഷകളും എനിക്ക് ചുറ്റും വട്ടമിട്ടു പരന്നിരുന്നു.
പുതിയ തലമുറയുടെ ഓര്‍മ്മകളില്‍ ഞാനുണ്ടോ..? നിങ്ങളും എന്നെ ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിട്ടില്ലേ..?കാലത്തിന്റെ പ്രയാണത്തില്‍ മനപൂര്‍വ്വം വിസ്മരിച്ച നിങ്ങളുടെ ഈ പഴയ സഹചാരിയെ...സന്തോഷവും, നൊമ്പരവും, വിരഹവും, എല്ലാം പേറി
ഞാനിപ്പോള്‍ ആകെ കരുവാളിച്ചുപോയിരിക്കുന്നു.
ആണ്ടിലൊരിക്കലോ മറ്റോ കൈമാറുന്ന ആശംസാ കാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങുകയാണ് ഇന്നെന്റെ സേവനം...!അതും വളരെ ദുര്‍ലഭം..
പിന്നെ, കിട്ടാക്കടങ്ങളുടെ ഭാരവും പേറി വരുന്ന കുടിയൊഴുപ്പിക്കല്‍ ഭീഷണികളും, സര്‍ക്കാരിന്റെ ആര്‍ക്കും വേണ്ടാത്ത കുറിമാനങ്ങളും...!
ഇന്ന്,
ആര്‍ക്കും വേണ്ടാത്ത,ആരും തിരിഞ്ഞുനോക്കാത്ത ഒരു പാഴ്‌വസ്തു..!
കാലക്രമേണ, ഞാനും ഈ കാഴ്ചയും നിങ്ങള്ക്ക് മുന്നില്‍നിന്നും അപ്രത്യക്ഷമാവും.
വിസ്മൃതിയിലേയ്ക്ക് പോകുന്ന അനേകവസ്തുക്കളുടെ കൂടെ പാവം അഞ്ചല്‍പ്പെട്ടിയും.
ReplyDeleteആഴ്ച്ചയിൽ 20 കത്തുകൾ എങ്കിലും കിട്ടുകയും,അത്ര തന്നെ തിരിച്ചയയ്ക്കുകയൂം ചെയ്തിരുന്നു ഒരു കാലത്ത്.....
ReplyDeleteഇന്നിപ്പോൾ ഒന്നുപോലും ഇല്ലാതായി....
പെട്ടി ...........
ReplyDeleteപെട്ടി................
തപാല്‍ പെട്ടി .................
ഇന്ന് വെറും ശവപെട്ടി ........
പുരാ വസ്തു മുസിയത്തില്‍ പോയി കാണാം എന്റെ മക്കള്‍ക്ക്
KOLLAAAAAAAM EE THAPAAL PETTI POST ..!
ReplyDeleteകലത്തിനനുസരിച്ച് എല്ലം മാറില്ലേ.... മാറണ്ടേ..??
ReplyDeleteഇതിനേലും എളുപ്പമല്ലേ ഇ-മെയില്‍ അയക്കുന്നത്
ഉടനെ മറുപടിയും ലഭിക്കും.
അപ്പോ പിന്നെ ഈ പെട്ടി ഇനി എന്തിനാ?
എല്ലാകാലഘട്ടങ്ങളും ചരിത്രപരമായ മാറ്റം ആവിശ്യപ്പെടുന്നു .
ReplyDeleteഅവിടെ ഇരുന്നോട്ടെ ഇടക്കൊക്കെ കാണാലോ
ReplyDeleteചിലതൊക്കെ കാലത്തിനൊത്ത് മാറാഞ്ഞാല്‍ നമ്മള്‍.........കുടുങ്ങും
ഓര്മ ഉണര്‍ത്തും അഞ്ചല്‍ പെട്ടി ,,
ReplyDelete@@ജയന്‍ ഡോക്റ്റര്‍ :ആഴ്ചയില്‍ ഇരുപതു കത്ത് (വാരികക്കാര്‍ തിരിച്ചയക്കുന്ന കഥയും കവിതയും അല്ലായിരുന്നോ,,അത്ര തന്നെ വീണ്ടും അയച്ചിരുന്നു അല്ലെ ഗൊച്ചു ഗള്ളാ..20 -20 അനുപാതം അങ്ങനെ വന്നതാണ് അല്ലെ .:)
നന്നായിട്ടുണ്ട് .......തപാല്‍ പെട്ടിയെ കുറിച്ച് വളരെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ട് വന്നു ...............
ReplyDeleteവെയിലും മഴയുമേറ്റ്, അനേകം തലമുറകളുടെ രഹസ്യവും പരസ്യവും ഉള്ളില്‍ പേറി, തിരിഞ്ഞു നോക്കാനാളില്ലാത്തതില്‍ ആരോടും ആരോടും പരിഭവിക്കാതെ, ഇന്നും ജീവിക്കുന്ന 'സ്മാരകം'
ReplyDeleteഅതെ,മാറണ്ടേ കാലത്തിനൊത്ത്...? ഇനിയൊരുനാള്‍ ഇപ്പറഞ്ഞ കമ്പ്യൂട്ടറിനും ഇതേ അവസ്ഥ വരില്ല എന്ന് ആര് കണ്ടു?
ReplyDeleteഇനി ഇതൊക്കെ ചിത്രങ്ങളിൽ മാത്രം ജീവിക്കുന്ന കാലം വിദൂരമല്ല.
ReplyDeleteഇവിടെ വെടിവെട്ടമൊന്നുമല്ലല്ലോ ... ഗൌരവുള്ള കാര്യമാണല്ലോ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞുപോകുന്ന പല സാധനങ്ങളിലും ഒന്ന് . ഇന്ന് ആരും കത്തെഴുതാൻ തുനിയുന്നില്ല എന്നതാണ് സത്യം ഹാഷിം പറഞ്ഞത് പോലെ പെട്ടെന്ന് മറുപടി കിട്ടുന്ന രീതിക്ക് പിന്നാലെ പോകുന്നു മനുഷ്യർ.. ആർക്കും ക്ഷമയില്ല എന്നാതാണു കാരണം.. പഴമ വിട്ട് പുതുമയെ തേടുന്നു മനുഷ്യർ .. ആശംസ ക്കാർഡും ഇപ്പോ മൈലിൽ തന്നെയാ.. നല്ല അവതരണം .. ആശംസകൾ..
ReplyDeleteഓരോ നാളും പിന്നിടുമ്പോള്‍ ഓരോന്നും ഓര്‍മ്മകളുടെ ഒരങ്ങളിലെക്ക് ചായാന്‍ തുടങ്ങുന്നു. കാലം കുതിക്കുന്നു, ഒപ്പം നമ്മളും.
ReplyDeleteനമ്മുടെ വേണ്ടപെട്ടവരുടെ കത്തുകള്‍, അവരുടെ കൈകൊണ്ടു എഴുതി വായിക്കാനാണ് നാം ഇഷ്ട്ടപെടുന്നത്, അല്ലെ...?
ReplyDeleteഇ-മെയിലിനു അതിന്റെ സുഖം കിട്ടുമോ..?
എനിക്ക്, എന്റെ ഉമ്മ എഴുതിയിരുന്ന കത്തുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ചില അക്ഷരത്തെറ്റുകളും കുറച്ചു വെട്ടിതിരുത്തലുകളും നിറഞ്ഞ ആ കത്തുകള്‍ ഇന്നുമെന്റെ പ്രാണനാണ്...!!!
അജിത് ബായി, ജയന്‍ ചേട്ടന്‍, അയ്യോപാവം, ഫൈസു ബായി, 'കൂതറ' ഹാഷിം, പാവപെട്ടവന്‍, സാബിബാവ, രമേശ് ബായി, സബീന, smiling queen, ആളവന്താന്‍, അലി ബായി, ഉമ്മു അമ്മാര്‍, രാംജി സാര്‍....
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി...!
Have a nice day.
പണ്ടത്തെ എന്റെ നെഞ്ചിലുള്ള പ്രണയങ്ങൾ മുഴുവൻ ആവാഹിച്ച അഞ്ചൽ പെട്ടികൾ ...!
ReplyDeleteഅതേ ഷമീര്‍,കാലം ആരെയും വകവെക്കാതെ മുന്നോട്ടോടുമ്പോള്‍,വിസ്മൃതിയിലാവുന്ന അനേകം കാര്യങ്ങളില്‍ ഒന്ന്... ഒരു കത്ത് കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്. ബാല്യത്തില്‍, ജോലിസംബന്ധമായി അകലെയായിരുന്ന അച്ഛന്റെ, വാത്സല്യത്തില്‍ പൊതിഞ്ഞ കത്തുകള്‍, കൌമാരത്തില്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ കത്തുകള്‍,യൌവനത്തില്‍ കാമുകനായിരുന്ന ഭര്‍ത്താവിന്റെ കത്തുകള്‍....അങ്ങിനെ നിരവധിയെണ്ണം
ReplyDeleteഇന്നും ഭദ്രമായി സൂക്ഷിച്ച് വച്ചിരിക്കുന്നു.
എന്നാലും കാലം മാറുമ്പോള്‍ ആ ഒഴുക്കില്‍ നമ്മളും....
ഹേയ്..., പോകല്ലേ..വരും ഒരു കാലം.
ReplyDeleteകുറച്ചു നാളുകൂടെ കഴിഞ്ഞാല്‍ ഇനി മ്യൂസിയത്തില്‍ മാത്രം കാണാം ഇത്...
ReplyDeleteഇന്നത് പഴയൊരു കാലത്തിന്റെ ഓര്മ മാത്രമായി അവശേഷിക്കുന്നു
ReplyDeleteകുറച്ച് ദിവസം മുമ്പ് സലാം എന്നയാളുടെ ബ്ലോഗിലും ഇതുപോലൊന്നു വായിച്ചിരുന്നു...ഷമീര്‍ വളരെ നന്നായി എഴുതിയിരിക്കുന്നു...
ReplyDeleteതപാൽ പെട്ടി..
ReplyDeleteനാടോടുമ്പോള്‍ നടുവേ ഓടണമെന്നു കേട്ടിട്ടില്ലേ...എഴുത്തിനു ആശംസകള്‍
ReplyDeleteകോഴിക്കോട് പുതിയ സ്റ്റാന്റില്‍ വച്ചിരിക്കുന്ന ഒരു പെട്ടിയില്‍ ഇടക്കിടെ ഞാന്‍ മോള്‍ തരുന്ന പദപ്രശ്നവും സമ്മാനക്കൂപ്പണും ഒക്കെ കൃത്യമായി സ്റ്റാമ്പൊട്ടിച്ച് നിക്ഷേപ്പിക്കാറുണ്ട്.പക്ഷേ തപാല്‍ വകുപ്പ് തന്നെ അതിനെ അവഗണിച്ചുവോ (അത് ക്ലിയര്‍ ചെയ്യുന്നില്ലേ) എന്ന് ഒരു സംശയം.കാരണം ഞാന്‍ പേഴ്സണാല്‍ ആയി അതിലിട്ട മൂന്ന് തപാലുകള്‍ക്കും മറുപടി ഇല്ല!!!
ReplyDeleteഇപ്പോഴും വല്ലപ്പോഴും ഉപയോഗിക്കുന്നുണ്ട്
ReplyDeleteആധുനികതയെ പുണര്‍ന്ന് എത്ര പെട്ടികള്‍ നാം ഒഴിവാക്കിയാലും അനിവാര്യമായ ഒരു 'പെട്ടി' നമ്മെ കാത്തിരിക്കുന്നു!!
ReplyDeleteമുരളി ചേട്ടാ, കുഞ്ഞൂസ്...
ReplyDeleteഓര്‍മകളെ പിന്നാമ്പുരങ്ങളിക്ക് തള്ളിവിടാതെ സൂക്ഷിക്കുന്നവരാണ് നാമൊക്കെയും....
യൂസഫ് ബായി, ജിഷാദ്, ഇസ്മയില്‍ ബായി...
നഷ്ടങ്ങളെ കുറിച്ച് നാം വേവലാതി പെടുന്നത് അതൊരു വേദനയായി നമ്മുടെയോക്കെയുള്ളില്‍ ഉള്ളതുകൊണ്ടാവാം....
റിയാസ്,
നിന്റെ വാക്കുകള്‍ എനിക്കിഷ്ടമാകുന്നു....
ഹൈന, സ്വപ്നസഖി...
നന്ദിയും കടപ്പാടും....
അരീക്കോടന്‍ സാര്‍, കുസുമം, ഇസ്മായില്‍ ബായി...
ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയതാ...! കഴിഞ്ഞ പ്രാവശ്യം ലീവിന് നാട്ടില്‍ പോയപ്പോള്‍, തളിക്കുളം കൈതക്കളില്‍, ഞങ്ങള്‍ കുറച്ചുപേര്‍ മുന്‍കൈയെടുത്തു പുനസ്ഥാപിച്ച ഈ തപാല്‍ പെട്ടി ആര്‍ക്കും വേണ്ടാതെ കിടക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ചെറിയൊരു സങ്കടം...
നന്ദി, എല്ലാവര്ക്കും...!
തപാല്‍ പെട്ടി ഗ്രിഹാതുരത്വമുണര്ത്തുന്നു, പോസ്റ്റും.
ReplyDeleteThechikkodan @ നന്ദി, നന്ദി, നന്ദി....!
ReplyDeleteee paranjathu shariyanu eppol athinu mathramanu ethu use cheyunathu ellavarum puthyiareethiyileku kanadanirikkunnu... egane oru vishayam avatharipichathinu ente ella aashamsakalum
ReplyDeleteനിന്നെ ഓര്‍ക്കാതെ പിന്നെ.
ReplyDeleteനീയല്ലേ ഒരുകാലത്ത് എന്നെയും എന്‍റെ പ്രിയ കാമുകിയെയും (പെണ്ണുംബിള്ള കണ്ടാല്‍ കുഴപ്പമാ) തമ്മില്‍ സംസാരിപ്പിച്ചത്.
ഗ്രീറ്റിംഗ് കാര്‍ഡുകളിലൂടെയും, പിന്നെ പ്രണയ ലേഖനങ്ങളുടെയും ആശ്രയം നീ അല്ലായിരുണോ?
കൊള്ളാം.