Thursday, March 31, 2011

ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.

അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!

"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!

ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്‌, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!


കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ്‌ അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!

മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ്‌ ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.

ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!

"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."

ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!

പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!

"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."

"ഏയ്‌, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"

ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.

അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട്‌ പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!


ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.

കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.

"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.

മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!

"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?

അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!

"ഹി ഹി, പരീതുക്ക..."

"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"

"അതെ...."

"നീയെന്താ ഇവിടെ...?"

"ഹില്ല, വെറുതെ.....!"

"എന്തായിത്...?"

"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!

"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.

"ഞാനൊരു തമാശക്ക്..."

"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."

പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!


അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട്‌ പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....


(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

45 comments:

  1. ഒരു സിനിമയിൽ കേട്ടതു പോലെ..അന്ത്യം മരണമായേനെ!..ഭാഗ്യത്തിനു രക്ഷപെട്ടു അല്ലേ?!

    ReplyDelete
  2. അറവുകാരന്റെ മോൾക്ക് പ്രണയലേഖനം കൊടുത്ത പഹയാ.. തലപോകാതെ രക്ഷപെട്ടത് ഭാഗ്യം.

    ബെസ്റ്റ് കഥ.

    ReplyDelete
  3. അപ്പോൾ ആദ്യാനുരാഗം കെടുക്കുന്നേയുള്ളൂ...ഇത് ജസ്റ്റ് പ്രഥമ പ്രണയ ലേഖനത്തിൻ പൊല്ലാപ്പ് മാത്രം...അല്ലേ

    ReplyDelete
  4. ഫസ്റ്റ് മധുരം ബെസ്റ്റ് മധുരം ..!
    ഇത് ഇരട്ടിമധുരം..

    ReplyDelete
  5. അപ്പോള്‍ ഇതു വെറും സാമ്പിള്‍ വെടിക്കെട്ട് അല്ലേ? രസകരമായിട്ടെഴുതി.

    ReplyDelete
  6. ശോ.. ആ ജ്യൂസും പഫ്സും വേസ്റ്റ് ആയല്ലോ... :)
    അപ്പൊ... പ്രണയം വരാന്‍ ഇരിക്കുന്നതേ ഉള്ളൂ,അല്ലേ!
    വേഗം ആയിക്കോട്ടെട്ടോ ... ഒട്ടും വൈകിക്കേണ്ട... :)

    ReplyDelete
  7. അത്രയും കൊണ്ടൊത്തത് ഭാഗ്യം...
    ഏതായാലും നന്നായെഴുതി.

    ReplyDelete
  8. കൊള്ളാം..അറവുകാരനാണേലും അദ്ദേഹത്തിനു വിവരമുണ്ട്.

    ReplyDelete
  9. വായിച്ചത് ഏപ്രില്‍ ഒന്നിന്‍ ആയതിനാല്‍ ക്ലൈമാക്സില്‍ ‘ഫൂള്‍’ ആയി.

    ReplyDelete
  10. കൊള്ളാം കേട്ടോ. നല്ല രസിച്ചു. പണ്ടൊക്കെ നോട്ടുബുക്കിനു കിട്ടിയ യോഗം ഇപ്പം മൊബൈലാണല്ലോ കൈയ്യടക്കിയിരിക്കുന്നത്. അതുകൊണ്ട് തൊണ്ടി സഹിതം പൊക്കത്തില്ല.അങ്ങനൊരു ഗുണമുണ്ടേ.

    ReplyDelete
  11. ഇത് വെറും പൈലറ്റ്‌ ...വി ഐ പി യും പിന്നാലെ എസ്കോര്ടും വരുന്നതേയുള്ളൂ അല്ലെ ഷെമീറെ .:)

    ReplyDelete
  12. കൊള്ളാം..
    അടുത്തതും അതിനടുത്തതും ഒക്കെ ആദ്യ പ്രണയം തന്നെയാകുമോ..
    അതിരിക്കട്ടെ ഈ ബെസ്റ്റ് ബേക്കറി എവിടാന്നാ പറഞ്ഞെ.ആ വഴിക്ക് പോകുമ്പോള്‍ ഒരു ജ്യൂസും പഫ്സും ഫ്രീ ആയിട്ട് അടിക്കാനാ..

    ReplyDelete
  13. എന്റെ ഷമീറെ..എന്താ രസം ഇങ്ങനെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന സാധനങ്ങള്‍ വായിക്കാന്‍ ...പോരട്ടെ ഓരോന്നായ് ഇങ്ങനെ പോരട്ടെ..ഏതായാലും പെണ്ണൊരുത്തി കാരണം ഒരു ദിവസമെങ്കിലും കട നേരത്തെ തുറന്നു, പിന്നെ എത്ര മുട്ട പഫ്സും ഡ്രിങ്ക്സും വെറുതെ പോയ്‌..സാരമില്ല പരാചയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ശക്തമായ തിരിച്ചുവരവ്‌ നടത്തിയിട്ടുണ്ടെന്ന് അവസാന വരികളില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ ...കാത്തിരിക്കുന്നു..

    ReplyDelete
  14. എന്നിട്ട് പരീതിക്ക വാപ്പാനോട് പറഞ്ഞോ?

    ReplyDelete
  15. വല്ലാത്തൊരു സാഹസമായിപ്പോയി ............ നന്നായിട്ടുണ്ട്

    ReplyDelete
  16. നന്നായിട്ടുണ്ട്

    ReplyDelete
  17. അറവുകാരൻ പരീത്ക്ക. ഞാൻ വിചാരിച്ചു അന്നത്തെ മട്ടൻ ചാപ്സ് ഷമീർ ചാപ്സ് ആകുമോന്നു.. രക്ഷപ്പെട്ടു.. നന്നയി ഷമീറെ ഫോട്ടോ കൂടി വന്നപ്പോ കൂടുതൽ നന്നായി.. ആശംസകൾ

    ReplyDelete
  18. ജീവനോടെയുണ്ടാല്ലേ ഇപ്പോളും.. അത്ഭുതം..

    ReplyDelete
  19. നല്ല വിവരമുള്ള പരീതിക്ക. നന്നായി മാനേജ് ചെയ്തു.

    അടുത്ത കഥയിലെ നായികയുടെ പേര് എനിക്കറിയാം “സബീന” അല്ലേ?

    ReplyDelete
  20. :)...ഫോട്ടൊ എല്ലാം ഇട്ട് ലോകം മൊത്തം അറിഞ്ഞല്ലോ, ഇത്രേം ധൈര്യം അന്നും കാണിയ്ക്കായിരുന്നൂ...വളരെ നന്നായിരിയ്ക്കുന്നൂ ട്ടൊ...ഇഷ്ടായി.

    ReplyDelete
  21. ബെസ്റ്റ് കഥ.

    ReplyDelete
  22. നല്ല രസായി ഷമീര്‍,
    പരീത്ക്കയെ ഓര്‍ത്തപ്പോള്‍ ആമിന tailors എന്ന സിനിമയിലെ രാജന്‍ പി ദേവ് അവതരിപ്പിച്ച ഹൈദ്രോസ്ക്കയുടെ മുഖമാണ് ഓര്‍മ്മ വന്നത്.
    നേരെയങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ. അതാ കുറച്ചൂടെ എഫക്ടീവ് :)

    ReplyDelete
  23. ആഹ്ഹാ..
    ഇത് നമ്മുടെ സ്വന്തം ബെസ്റ്റ് ബേക്കറിയല്ലേ...?
    ഡാ.. ഓര്‍മകള്‍ക്കെന്തു സുഗന്ധം....
    അവിടെയുള്ള ഓരോ വസ്തുവിനും പറയാനുണ്ടാകും
    നമ്മുടെ കുസൃതികളെ കുറിച്ച് ഒരായിരം കഥകള്‍...അല്ലേടാ....?
    നമ്മുടെ ഒരുപാട് നല്ല നല്ല ഓര്‍മകളുറങ്ങിന്നിടം....
    നീ മനുഷ്യരെ നൊസ്റ്റാള്‍ജി അടിപ്പിച്ച് കൊല്ലും.
    ദുഷ്ടന്‍...


    ആ ഫോട്ടോ ഞാങ്ങടുത്തൂട്ടാ.........

    ReplyDelete
  24. ആ പഫ്ഫ്സും,ജ്യൂസുമൊക്കെ വെര്‍തേയായിപ്പോയല്ലോ..:))
    ആദ്യ ലേഖനം പൊളിഞ്ഞിട്ടും പിന്നേം തുടരാനുള്ള ധൈര്യം ഉണ്ടായോ.അക്കഥകളും പോരട്ടേ..:)

    ReplyDelete
  25. aa palahaarom juiceum okke chummapoi. kashtam! ishttappettu ee ezhuth! Best Bakaery ippalum avaide undo?

    ReplyDelete
  26. പരീതിക്ക ഒരു ഭീകര സ്വപ്നമായി നിറഞ്ഞുനിന്നെന്നു പറഞ്ഞല്ലോ ആ ഭീകര സ്വപ്നത്തില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു, ഇറച്ചി കടയില്‍ തൂങ്ങി കിടപ്പുണ്ടായിരുന്നോ? അത് പറഞ്ഞില്ല

    ReplyDelete
  27. ബെസ്റ്റ് ബേക്കറിയാണോ വെസ്റ്റ് ബേക്കറിയാണോ...? രങ്കായാലും ചങ്കുറ്റം പോരാ..മാഷേ

    ReplyDelete
  28. ഷാബു ചേട്ടന്‍, അലിക്ക, മുരളിയേട്ടന്‍,jazmikkutty, ഇസ്‌ഹാക് ഇക്ക, വായാടി, ലിപി ചേച്ചി,mayflowers, മുല്ല, അരീക്കോടന്‍ സര്‍, കുസുമേച്ചി, രമേശേട്ടന്‍, ex_pravasini, junaith..

    നന്ദി, വന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും....

    ReplyDelete
  29. റാംജി സര്‍, മിര്‍ഷാദ്, ജുവൈരിയ സലാം, ജെഫു ഭയി, പ്രാന്തന്‍, അജിത് സര്‍, വര്‍ഷിണി, ഹൈന, ചെറുവാടി, റിയാസ്, റോസ്, എചുമുക്കുട്ടി, Aarzoo, പാവപ്പെട്ടവന്‍...

    നന്ദി, ഇനിയും വരണേ...

    ReplyDelete
  30. ആദ്യത്തേതില്‍ നിന്നും ധൈര്യം ഉള്‍ക്കൊണ്ടു പിന്നെ എത്ര (ആദ്യ)പ്രണയ ലേഖനങ്ങള്‍ എഴുതേണ്ടി വന്നു ഷമീറെ....?
    ബെസ്റ്റ് ബേക്കറിയും പഫ്സും.....ഉം, കൊതിപ്പിക്കുന്നല്ലോ....

    ReplyDelete
  31. ഷമീര്‍....ഒരു പത്തു പഫ്സും, അഞ്ചു ജ്യൂസും തരാമെങ്കില്‍ സംഭവം ഞാന്‍ ശരിയാക്കിത്തരാം....
    ആ സൈക്കിളില്‍ പോകുന്ന സീന്‍ വായിച്ചപ്പോ സുബ്രമണ്ണ്യപുരം എന്ന സിനിമയിലെ സൈക്കിള്‍ സീനാ ഓര്‍മ വന്നത് :-)

    ReplyDelete
  32. ഷമീറേ... കൊള്ളാം ആദ്യ പ്രേമലേഖനം. അതിന്റെ ഉള്ളടക്കം കൂടെ പറഞ്ഞിരുന്നെങ്കില്‍ ഒന്നൂടെ രസകരമാക്കാമായിരുന്നു.

    ഹാ.. കല്ല്യാണൊക്കെ കഴിഞ്ഞ് രണ്ട് മക്കളൊക്കെ ആയിട്ട് വേണം പ്രണയ കഥകളുടെ കെട്ട് എനിക്കും അഴിക്കാന്‍. ഹി..ഹി...

    ReplyDelete
  33. ബെസ്റ്റ് കണ്ണാ ബെസ്റ്റ്...>!!
    ബേക്കറിയുടെ പേരും അതു തന്നെയല്ലെ....?
    ഹിഹിഹി
    നന്നായിട്ടുണ്ട്ട്ടാ.........!!

    ആലോചിച്ചു ചിരിക്കാരുന്നു....

    ReplyDelete
  34. ഈ ബുക്ക്‌ വാങ്ങി തിരികെ ലെറ്റര്‍ സഹിതം കൊടുക്കുന്നത് അന്നത്തെ ഒക്കെ എല്ലാവരുടെയും ഒരു പതിവായിരുന്നു അല്ലെ?
    എവിടെ ഈ ബെസ്റ്റ്‌ ബേക്കറി? തളിക്കുളത്ത് തന്നെയാണോ?

    ReplyDelete
  35. കൊള്ളാം ...ആദ്യ പ്രേമം ചീറ്റി പോയി അല്ലെ

    ReplyDelete
  36. shameerkkaa njaan cheruppathil juice kudichirunna....mukalil kurach nilakkdalayitt..... athe best bakery yude padam nerilkkaaanichathinu...athinte udamasthante kayyil ninnu thanne kandathinu oru paadu nandi......kootare njaanallaa aa shafeekk ketto....hihi... Nishanth sagar

    ReplyDelete
  37. അപ്പോ പ്രണയ ലേഖനമായി...ഇനി ആദ്യാനുരഗത്തിന്റെ മൌന നൊമ്പരങ്ങൾ കൂടെ വരട്ടെ.....

    ReplyDelete
  38. പരീതിക്കാ… എന്റെ പരീതിക്കാ… എന്റെ …….
    അന്ന് മുതൽ ഞാൻ ഞെട്ടി ഉണരുന്നത് പതിവാക്കി.
    ഇപ്പോൾ കൃത്യം എട്ട് മണിക്ക് കട തുറക്കും . അല്ലെ ?

    ReplyDelete
  39. ഓഹോ ആദ്യ പ്രണയത്തിലേക്ക് ഇനിയും എത്തിയില്ലേ...
    ഭംഗിയായി ഈ പോസ്റ്റ്‌.

    ReplyDelete
  40. കൊള്ളാം. പ്രണയവും, അതിന്‍റെ നൂലാമാലകളും പറയുമ്പോള്‍ ആര്‍ക്കും നൂറ് നാവാണ്.
    നന്നായി പറഞ്ഞു. കൂടെ നാട്ടിന്‍പുറത്തെ നല്ല ബെസ്റ്റ് ബേക്കറി യും കണ്ടു.
    എപ്പോഴാ വരേണ്ടത്? ഒരു മുട്ട പഫ്സ് കിട്ടുമോന്നറിയാനാ?

    ReplyDelete
  41. നഷ്ട്ട പ്രണയങ്ങള്‍ക്കും നല്ല സുഖാ.
    ഒരു തരം കണ്ണീരില്‍ കുതിര്‍ന്ന നനുത്ത സുഖം

    ReplyDelete
  42. aahaa..ithu kandittundlaoo....:)) nalla kurippu....:))

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...