Monday, February 7, 2011

പ്രിയപ്പെട്ടവളെ...



പ്രിയപ്പെട്ടവളെ...

സുഖമെന്ന് ചോദിക്കാവുന്ന ലോകത്തല്ലല്ലോ നീയിന്ന്...?
അല്ലെങ്കിലും മരണത്തിലേക്ക് പടികറിയവര്‍ക്കാന് പരമമായ സുഖമെന്ന് എത്രയെത്ര പേരാണ് എഴുതിവെച്ചിരിക്കുന്നത്....! സത്യാസത്യങ്ങള്‍‍ക്കിടയിലും നിനക്ക് സുഖമാണോയെന്ന് ഞാനെങ്ങനെ ചോദിക്കാതിരിക്കും...?

പ്രണയം എന്തെന്ന്, പ്രണയത്തിന്റെ താളമെന്തെന്നു, പ്രണയത്തിന്‍ നൊമ്പരമെന്തെന്നു പെയ്തിറങ്ങിയ ഒരു കുളിര്‍മഴപോലെ പകര്‍ന്നുതന്ന നിന്നെയോര്‍ക്കാതെ എനിക്കൊരു നിമിഷമുണ്ടോ...?
മരണത്തിന്‍ ചിറകിലേറി, മാലാഖമാരോട് കൈകോര്‍ത്തു നീയങ്ങു ദൂരേക്ക്‌ നീങ്ങിനീങ്ങിയകന്നിട്ടും മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സിലിപ്പോഴും നീയൊരു കനലായി എരിയുകയാണ്...
നിനക്ക് പിറകെ ധൈര്യവും എന്നെ വേര്‍പിരിഞ്ഞില്ലായിരുന്നെങ്കില്‍ മരണത്തിന്റെയൊരു വഴി തിരഞ്ഞെടുത്തു ഞാനും നിന്നെത്തേടി വരുമായിരുന്നു...ഓര്‍മ്മയുടെ കലണ്ടര്‍ ‍ദിനങ്ങളില്‍ നിന്റെ സാമിപ്യംകൊണ്ട് മാത്രം ധന്യമായെത്ര നിമിഷങ്ങളാണുണ്ടായിരുന്നത്. പക്ഷെ, ഇന്ന് ഹൃദയത്തില്‍ ഓര്‍മ്മകുറിപ്പുകളുടെ തുണ്ടുകള്‍ ചേര്‍ത്തുവെച്ചു ഞാന്‍ നിന്നെ കാണുകയാണ്..., നിന്നോട് സംസാരിക്കുകയാണ്..., നമ്മുടെ നല്ല നിമിഷങ്ങളെ ഓര്‍ക്കുകയാണ്... നമ്മുടെ പ്രണയത്തെപറ്റി ഇപ്പോഴും സുഹൃത്തുക്കള്‍ പറയാറുണ്ട്. അവരുടെ സംസാരത്തിന്റെ ജാലകം തുറന്നു വെച്ചു കഴിഞ്ഞുപോയ നാളുകളെ കുറിച്ച് പറയുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയാറുണ്ട്... ഏകനായി ചിലവിടുമ്പോള്‍, പാതി ചിരിയോടെ മാത്രം പുറത്തുവരുന്ന നിന്റെയാ കൊഞ്ചല്‍ കാതില്‍ അലയാടിക്കാറുണ്ട്...

അന്ന് നീ പറഞ്ഞില്ലേ.., നമ്മേ പോലെ നാം മാത്രമേയുള്ളൂവെന്നു, ശരിയാണ്...,
നിനക്കിഷ്ട്ടമെന്നു നീ പലവുരു പറഞ്ഞ ഗാനങ്ങളൊക്കെ ഒത്തിരിവട്ടം ഞാനിപ്പോഴും കേള്‍ക്കാറുണ്ട്. കാരണം, നിന്റെ ഇഷ്ട്ടം എന്റെതു കൂടിയായിരുന്നല്ലോ..? ഞാന്‍ കണ്ട കിനാവുകള്‍ നിനക്കു കൂടി വേണ്ടിയായിരുന്നില്ലേ...?

നമ്മുടെ തുടക്കം നിനക്കോര്‍മ്മയുണ്ടോ...? ക്ലാസ്മുറിയുടെ ജനാലകള്‍ക്കിടയിലൂടെ ആദ്യമായി നമ്മള്‍ കണ്ടത്..? പിന്നെ, പരിചയപ്പെട്ടത്‌..? അന്ന് നിന്റെ ചിരി ഞാനിന്നുമോര്‍ക്കുന്നു... പല്ല് പുറത്തുകാട്ടാതെയുള്ള ആ ചിരി എന്റെ മനം കവര്‍ന്നു. പിന്നേയാണല്ലോ, നമ്മുടെ പരിചയം പ്രണയത്തിനു വഴിമാറിയത്... പരസ്പരമറിയാന്‍, മനസ്സിലേറ്റാന്‍, സ്വന്തമാക്കാന്‍ കൊതിച്ച നാളുകള്‍... വെറുതെയെങ്കിലും ഒന്നുകാണാന്‍, ഒന്നുമിണ്ടാന്‍നമ്മളെത്രയാ കൊതിച്ചത്...? പിന്നെ പിന്നെ കവിത വിരിഞ്ഞൊഴുകിയ പ്രണയാക്ഷരങ്ങള്‍ എഴുതി നമ്മള്‍ പരസ്പരം സ്നേഹത്തിന്റെ കനമളക്കാന്‍ ശ്രമിച്ചത്..? ശുണ്ടി പിടിപ്പിച്ചു പരസ്പരമൊരു സാന്ത്വനത്തിന് കൊതിച്ചത്..?
മുമ്പ്, ക്ലാസ്സ്മുറിയില്‍ വെച്ച് തല്ലുകൂടിയത് നീ മറന്നുവോ..? തമാശക്കാണെങ്കിലും, എന്നെ അടിക്കാനായി ഉയര്‍ത്തിയ നിന്റെ കൈ ഞാന്‍ പിടിച്ചപ്പോള്‍ വളപ്പോട്ട് കൊണ്ട് എന്റെ കൈമുറിഞ്ഞതും നീ ഓര്‍ക്കുന്നില്ലേ..?അന്നാദ്യമായി, നിന്റെ കണ്ണില്‍നിന്നും നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു. നിന്നെ സമാധാനിപ്പിക്കാന്‍, ആ വളപ്പോട്ട് കൊണ്ട് ക്ലാസ്സ്മുറിയുടെ ചുമരില്‍ ഞാനെഴുതിയ നമ്മുടെ പേരുകള്‍ ഇന്നും അവിടെത്തന്നെയുണ്ട്...! പിന്നെ നീയെനിക്ക് സമ്മാനിച്ച സ്നേഹത്തിന്‍ വിലയുള്ള എത്രയെത്ര ഉപഹാരങ്ങള്‍... പക്ഷെ, ഓര്‍മ്മയില്‍ നിന്നെയെനിക്ക് അടുത്തുകാണാന്‍ ആ ഉപഹാരങ്ങളോന്നും വേണമെന്നില്ല, നീയെന്റെ മനസ്സിലേക്കിട്ടേച്ചു പോയ നിന്റെയാ ചിരിമാത്രം മതി; എന്റെ മനം കവര്‍ന്ന നിന്റെയാ ചിരി...!


ആകസ്മികതമാത്രം, നിറഞ്ഞുനിന്ന നമ്മുടെ തുടക്കം പോലെയായിരുന്നല്ലോ നമ്മുടെ ഒടുക്കവും..! ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് എന്തോ ഒന്ന് പറയുവാനായി ബാക്കി വെച്ചു നീ പറഞ്ഞില്ലേ, പ്രധാനമായതെന്തോ ഒന്നു നാളെ പറയാനുണ്ടെന്ന്. പിന്നെ തിരക്കിട്ട് ബസ്സില്‍ കയറിയിട്ടും കണ്ണില്‍നിന്നും മറയുന്നതു വരെ നീ തിരിഞ്ഞു തിരിഞ്ഞു നോക്കിയത്...! അപ്പോഴും എന്നെപ്പോലെ നീയും കരുതിക്കാണില്ല, മരണത്തിന്റെ തേരിലാണ് നീ സഞ്ചരിച്ചതെന്നു..! പിന്നെ, ഇല്ലാ... എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലാ...! വിവാഹക്കോടിയില്‍ കാണണമെന്ന് കൊതിച്ച നിന്നെ ഞാന്‍ പിന്നെ ക്കണ്ടത് ഒരു മരണക്കോടിയിലായിരുന്നല്ലോ..?

സ്വപ്നത്തിലാണെങ്കിലും, ഉറക്കത്തില്‍ നീയെന്റെ അരികില്‍ വരുമ്പോള്‍ മനം നിറയാറുണ്ട്. നീ മറയാതിരിക്കാന്‍, നേരം പുലരാതിരുന്നെന്കിലെന്നു ഞാന്‍ അറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്. നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ നോവിക്കുമ്പോള്‍ നീയെഴുതിയ കത്തുകള്‍ ഒരാവര്‍ത്തികൂടി വായിച്ചുനോക്കാറുണ്ട്. എന്നോടൊത്തുള്ള ജീവിതം സ്വപ്നംകണ്ട് നീയെഴുതിയ വരികളില്‍ വെറുതെ നോക്കിയിരിക്കും.

ആകാശത്തെളിമയിലെ നക്ഷത്രങ്ങളെ കാണുമ്പോള്‍ അവയിലൊന്നായി നീയെന്നെ നോക്കിയിരിപ്പായിരിക്കുമെന്നു ഞാന്‍ വെറുതെയെങ്കിലും നിനക്കാറുണ്ട്. കയ്യെത്താവുന്ന ദൂരത്തില്‍നിന്നല്ലേ, കാലം നമ്മെ കാതങ്ങളോളം അകറ്റിയത്..? വിധിയോടു പരിഭവിച്ചിട്ട്‌ കാര്യമില്ലല്ലോ..? നഷ്ട്ടപെടുന്നതൊന്നും നീ സ്വന്തമായി കൊണ്ടുവന്നതല്ലല്ലോയെന്ന സാരോപദേശം മനസ്സില്‍ പതിപ്പിക്കുകയാണ് ഞാനിപ്പോള്‍. എങ്കിലും നിന്നരികിലേക്ക് ഞാനും വരുന്നു... എനിക്ക് നിന്നെ കാണണം... നമുക്കൊന്നിച്ചിനിയും ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തിന്റെ ജാലകത്തിലൂടെ നിനക്കൊരുപിടി പൂക്കളുമായി ഞാന്‍ വരും. എനിക്കായി കാത്തിരിക്കുക....
സ്നേഹത്തോടെ

നിന്റെ മാത്രം പ്രിയപ്പെട്ടവന്‍.

24 comments:

  1. മനോഹരവും നൊമ്പരമുണര്‍ത്തുന്ന വരികളുമായി നല്ല പോസ്റ്റ്‌.
    ആശംസകള്‍ ഷമീര്‍

    ReplyDelete
  2. ചെറുവാടി...
    നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരിക്കുന്നു....
    നന്ദി....!

    ReplyDelete
  3. എഴുത്തിന്‍റെ രീതി ചെറുവാടി പാഞ്ഞപോലെ എനിക്കും ഇഷ്ട്ടമായി ഒര്മാകലാനല്ലോ നമുക്ക് മരിക്കാത്തതായി ഉള്ളത്

    ReplyDelete
  4. ഈ പോസ്ററ് ഒരുപാടു നൊമ്പരം തന്നു.

    ReplyDelete
  5. നല്ല രചന.
    ആശംസകള്‍!

    ReplyDelete
  6. വേദനിപ്പിയ്ക്കുന്ന വരികൾ.

    ReplyDelete
  7. മാഷേ ഒരു കാര്യം ചോദിചോട്ടേ ...താങ്കൾ ഇപ്പോൾ വിവാഹിതനാണോ..? ആണങ്കിൽ ഇതൊന്നും ഓള് കാണണ്ട

    ReplyDelete
  8. ohhh nannayitundu ketto ente ellaa aashamsakalum

    ReplyDelete
  9. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍..

    ReplyDelete
  10. ഓര്‍മ്മകള്‍ മരിക്കുമോ?

    ReplyDelete
  11. പ്രണയം..നൊമ്പരം..
    ബൂലോഗം പ്രണയ മഴ പെയ്ത് പ്രളയത്തില്‍
    മുങ്ങുമോന്നൊരു ഭയം ഇല്ലാതില്ല.

    ഈ പ്രണയ നൊമ്പരം നന്നായിട്ടോ...

    ReplyDelete
  12. അതെ പ്രണയിച്ചവർക്കെല്ലാം തന്നെ ഈ നൊമ്പരം തൊട്ടറിയാം കേട്ടൊ ഷമീർ

    ReplyDelete
  13. @ സാബിബാവ,
    ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല..., ആ ഒമ്മകളിലൂടെ ജീവിക്കാന്‍ ഞാനും ഇഷ്ട്ടപെടുന്നു...

    @ കുസുമം,
    നൊമ്പരം ഏറ്റുവാങ്ങിയതിനു നന്ദി...

    @ ഇസ്മായില്‍ (തണല്‍),
    ബാക്കിയായ നോമ്പരങ്ങള്‍ക്ക്‌ വേണ്ടി ഇനിയും...

    @ appachanozhakkal
    നന്ദി...

    ReplyDelete
  14. @ echumkutty
    നന്ദി..

    @ പാവപ്പെട്ടവന്‍,
    വര്‍ഷങ്ങള്‍ക്കു മുന്പ്, കോളേജില്‍ പഠിക്കുമ്പോള്‍, ഒരു പ്രണയദിനത്തില്‍ സംഘടിപ്പിച്ച പ്രണയലേഖന മത്സരത്തില്‍ പങ്കെടുത്തു എഴുതിയതാ...
    നന്ദി..

    @ യൂസുഫ് ഭായി, ഡ്രീംസ്‌, അജിത്‌ ഭായി, രാംജി സര്‍, എക്സ്-പ്രവാസിനി, മുരളിയേട്ടന്‍...
    നന്ദി..., വന്നതിനും കണ്ടതിനും വായിച്ചതിനും പിന്നെ, നല്‍കിയ സ്നേഹത്തിനും...

    ReplyDelete
  15. ഓരോ പ്രണയവും ബാക്കിയാക്കുന്ന് ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ നീറി പുകയുന്ന കനലുകളാണ്.ആ കനലുകളെ ഒരിക്കല്‍കൂടി എരിയിച്ചു താങ്കളുടെ ഈ പോസ്റ്റ്.മനസ്സില്‍ തട്ടി..may be because my thoughts resonate with some lines in your post..:(

    ReplyDelete
  16. സ്നേഹ നൊമ്പരങ്ങളിലൂടെ മൃതുവായ് ഒഴുകുന്ന രചന..ആശംസകൾ

    ReplyDelete
  17. പ്രണയം എന്തെന്ന്, പ്രണയത്തിന്റെ താളമെന്തെന്നു, പ്രണയത്തിന്‍ നൊമ്പരമെന്തെന്നു പെയ്തിറങ്ങിയ ഒരു കുളിര്‍മഴപോലെ പകര്‍ന്നുതന്ന ഈ കുറിപ്പ്..മനസില്‍ തട്ടുന്ന വരികളാല്‍
    നിറഞ്ഞ് നില്‍ക്കുന്നു...

    ReplyDelete
  18. വേദനിപ്പിയ്ക്കുന്ന വരികൾ...

    ReplyDelete
  19. പ്രണയം എന്തെന്ന്, പ്രണയത്തിന്റെ താളമെന്തെന്നു, പ്രണയത്തിന്‍ നൊമ്പരമെന്തെന്നു പെയ്തിറങ്ങിയ ഒരു കുളിര്‍മഴപോലെ പകര്‍ന്നുതന്ന നിന്നെയോര്‍ക്കാതെ എനിക്കൊരു നിമിഷമുണ്ടോ...?

    എത്ര നല്ല വരികള്‍..

    ആശംസകള്‍..ഷമീര്‍ ..വീണ്ടും വരാം..

    ReplyDelete
  20. നല്ല വരികള്‍കൊണ്ട് മനോഹരമായി എഴുതിയിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  21. പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കെ, അല്ലെങ്കില്‍ അതനുഭവിച്ചവര്‍ക്കെ അതിന്റെ മാസ്മരികത അറിയൂ.
    പ്രണയാര്‍ദ്രമായ നൊമ്പരത്തില്‍ കലര്‍ന്ന നല്ല ഒരു കുറിപ്പ്.
    പ്രിയപ്പെട്ടവള്‍ക്കായി, അവള്‍ ഏത് ലോകത്താണെങ്കിലും സമര്‍പ്പിക്കാനുതകുന്ന നല്ല വരികള്‍.
    ആ ഓര്‍മകള്‍ എന്നും മുന്നോട്ട് നയിക്കട്ടെ. കൂടെ ഇന്നിന്‍റെ ജീവിതം ഓര്‍മകളില്‍ തലതല്ലി നഷ്ടപ്പെടാത്തിരിക്കുകയും ചെയ്യട്ടെ.
    ഈ നല്ല വരികള്‍ക്ക് ആശംസകള്‍.

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...